»   » ദുല്‍ക്കറിലൂടെ പ്രാഞ്ചിയേട്ടന്‍ വീണ്ടും സ്ക്രീനിലെത്തുമോ ?

ദുല്‍ക്കറിലൂടെ പ്രാഞ്ചിയേട്ടന്‍ വീണ്ടും സ്ക്രീനിലെത്തുമോ ?

Posted By: pratheeksha
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇന്ന് തിരക്കുളള നടനാണ് ദുല്‍ക്കര്‍ സല്‍മാന്‍. മലയാളികള്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച സംവിധായകനുമാണ് സത്യന്‍ അന്തിക്കാട്.

ആദ്യമായി ഇരുവരും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തൃശൂരിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു കഴിഞ്ഞു.
ചിത്രവിശേഷങ്ങളറിയാം.

Read more: അമിതാബിന്റെ കൊച്ചുമകളുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍ !!

ആദ്യമായി സത്യന്‍ അന്തിക്കാടിനൊപ്പം

ദുല്‍ക്കര്‍ നായകനാകുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങ് തൃശൂരിലും പരിസരപ്രദേശങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. പണക്കാരനായ ഒരു വ്യവസായിയുടെ മകന്റെ റോളാണ് ദുല്‍ക്കറിന് ഈ ചിത്രത്തില്‍. ഒരു പക്കാ തൃശൂക്കാരനാണ് ദുല്‍ക്കറെത്തുന്നത്.

ആദ്യചിത്രം

ദുല്‍ക്കറും നടന്‍ മുകേഷുമൊത്തുളള ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ദുല്‍ക്കറിന്റെ അച്ഛനായി അഭിനയിക്കുന്നത് മുകേഷാണ്.

നായിക

അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. നായിക തൃശൂര്‍ക്കാരിയാവണമെന്നു നിര്‍ബന്ധമുളളതിനാലാണത്രേ അനുപമയെ തിരഞ്ഞെടുത്തത്. ചിത്രത്തിലെ നായികയാവാമോ എന്നു സത്യന്‍ അന്തിക്കാട് ചോദിച്ചപ്പോള്‍ താന്‍ രണ്ടാമതൊന്നു ആലോചിക്കാതെ യെസ് പറയുകയായിരുന്നെന്നാണ് നടി പറയുന്നത്.

തൃശൂര്‍

പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലൂടെ നടന്‍ മമ്മുട്ടി അനശ്വരമാക്കിയ തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍ ദുല്‍ക്കറിലൂടെ വീണ്ടും സ്ക്രീനിലെത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

English summary
Dulquer Salmaan has some exciting projects in his kitty and the most prominent one among them is the film, which would be directed by Sathyan Anthikkad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam