»   » വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല, ജെമിനി ഗണേശനും സാവിത്രിയും വരാന്‍ ഇനിയും വൈകും..

Written By:
Subscribe to Filmibeat Malayalam

ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാന്റെ മലയാളം സിനിമയല്ല അന്യഭാഷ ചിത്രങ്ങളായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. കുഞ്ഞിക്കയുടെ തെലുങ്കിലെ അരങ്ങേറ്റ സിനിമയായ മഹാനടി മാര്‍ച്ച് അവാസന ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതില്‍ മാറ്റം വന്നതായിട്ടാണ് പറയുന്നത്.

മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്..


ദുല്‍ഖറിന്റെ ബോളിവുഡിലെ അരങ്ങേറ്റ സിനിമയായ കര്‍വാന്‍ റിലീസിനെത്താന്‍ പോവുകയാണ്. ഇതിനെ തുടര്‍ന്നാണ് മഹാനടിയുടെ റിലീസ് മാറ്റിയതെന്നാണ് പറയുന്നത്. സിനിമയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് മഹാനടിയുടെ റിലീസ് വൈകുമെന്ന കാര്യം പറഞ്ഞിരിക്കുന്നത്.


മഹാനടി

ഒരുകാലത്ത് തെന്നിന്ത്യയുടെ നായിക വസന്തമായിരുന്ന സാവിത്രിയുടെ ജീവിതകഥയെ ആസ്്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് മഹാനടി. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മലയാളികളെ സംബന്ധിച്ച് അതിലും പ്രധാനപ്പെട്ട കാര്യം ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമയാണെന്നുള്ളതാണ്. ആദ്യം പ്രഖ്യാപിച്ചതനുസരിച്ച് സിനിമ മാര്‍ച്ച് അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് റിലീസ് ചെയ്യുമെന്നായിരുന്നു. എന്നാല്‍ സിനിമ വരാന്‍ ഇനിയും വൈകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ റിലീസ് മാറ്റിയതും അതിനുള്ള കാരണം എന്താണെന്നും മറ്റും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.


സിനിമ വൈകും..

മഹാനടി ഈ വേനല്‍ കാലത്ത് തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ദുല്‍ഖര്‍ നായകനാവുന്ന ആദ്യ ബോളിവുഡ് സിനിമയായ കര്‍വാന്‍ ജൂണ്‍ 1 റിലീസിനെത്തുകയാണ്. അതാണ് മഹാനടി വൈകാനുള്ള കാരണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമയാണ് കര്‍വാന്‍. ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും സിനിമയിലുണ്ട്. ദുല്‍ഖര്‍ അന്യഭാഷ സിനിമകളുടെ ഭാഗമായി മാറിയതോടെ താരത്തിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയുടെ പോസ്റ്ററും പുറത്ത് വന്നിരിക്കുകയാണ്. സിനിമയെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.


നടി സാവിത്രി

പതിനഞ്ചാം വയസില്‍ സിനിമയിലേക്കെത്തിയ സാവിത്രി 30 വര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, തുടങ്ങി നിരവധി അന്യഭാഷ സിനിമകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടിയായിരുന്നു സാവിത്രി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ജെമിനി ഗണേശനായിരുന്നു സാവിത്രിയുടെ ഭര്‍ത്താവ്. നാല്‍പ്പത്തിയഞ്ചാമത്തെ വയസിസായിരുന്നു നടി മരിച്ചത്. സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയാണെങ്കിലും മഹാനടിയില്‍ ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിട്ടാണ് എത്തുന്നത്. എന്നാല്‍ നടിയുടെ ജീവിതം അതുപോലെ തന്നെ പകര്‍ത്തുന്നതല്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നാഗ് അശ്വിനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സാവിത്രിയും ജെമിനി ഗണേശനും തെന്നിന്ത്യയുടെ പ്രിയ താരങ്ങളായിരുന്നതിനാല്‍ സിനിമയിലൂടെ അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.


ജെമിനി ഗണേശന്‍

സിനിമയില്‍ സാവിത്രിയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ജെമിനി ഗണേശനായിട്ടുള്ള ദുല്‍ഖറിന്റെ രൂപമാറ്റം പുറത്ത് വന്നിരുന്നു. തെലുങ്കിന് പുറമെ തമിഴ്, മലയാളം എന്നീ ഭാഷകളിലും മഹാനടി പ്രദര്‍ശനത്തിനെത്തും. നടി സാവിത്രിയുടെ വേഷത്തില്‍ കീര്‍ത്തി സുരേഷാണ് അഭിനയിക്കുന്നത്. ഒപ്പം സാമന്ത അക്കിനേനി, അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈജയന്തി മൂവിസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.


മമ്മൂട്ടി ചിത്രം

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പരോള്‍ മാര്‍ച്ച് 30 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. വാപ്പച്ചിയ്ക്ക് പിന്നാലെ തന്നെ മാര്‍ച്ച് 31 ന് ദുല്‍ഖറിന്റെ സിനിമയും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ മഹാനടി റിലീസ് മാറ്റിയതോടെ ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാം.ബിഗ് ബജറ്റ് സിനിമയില്‍ നിന്നും ഫഹദ് പിന്മാറിയത് ഇതിനാണോ? കുട്ടിചാത്തന്റെ സംവിധായകനാണ് ഇനി വരുന്നത്..


ദുല്‍ഖറിന് വാപ്പച്ചി എന്ന് വിളിക്കാനെങ്കിലും പറ്റുമോ? ഇക്കയ്ക്കും മമ്മൂട്ടിയ്ക്കും വീണ്ടും പൊങ്കാല!


English summary
Dulquer Salmaan starrer Mahanati's release delayed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam