»   » വാപ്പച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താന്‍ ഓഡിഷന് പോവണം! താരപുത്രന്റെ വെളിപ്പെടുത്തല്‍!

വാപ്പച്ചിയുടെ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ താന്‍ ഓഡിഷന് പോവണം! താരപുത്രന്റെ വെളിപ്പെടുത്തല്‍!

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖർ ഏറ്റവുമധികം കണ്ട മലയാളചിത്രം | filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗം വരാന്‍ പോവുന്നു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതിലും സന്തോഷം നല്‍കിയ കാര്യം ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കാന്‍ പോവുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സിനിമയിലുണ്ടാവില്ലെന്ന് സംവിധായകന്‍ അമല്‍ നീരദ് തന്നെ വ്യക്തമാക്കിയിരുന്നു.

സണ്ണി ലിയോണിനെ മടുത്തോ? ഇവളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ഡാനിയേല്‍ വെബര്‍! ആരെ കുറിച്ചാണ്!!

താന്‍ ബിഗ് ബിയില്‍ ഉണ്ടാവുമോ എന്ന കാര്യവും വാപ്പച്ചിയുടെ സിനിമയെ കുറിച്ചും ദുല്‍ഖര്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഏഷ്യാ വിഷന്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവതാരകന്‍ ദുല്‍ഖറിന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് സംസാരിച്ചത്.

ബിഗ് ബിയില്‍ ദുല്‍ഖര്‍ ഉണ്ടോ?

ഷ്യാ വിഷന്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അവതാരകന്‍ ദുല്‍ഖറിന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ച് ചോദിച്ചത്. അതിനെ കുറിച്ചുള്ള കാര്യങ്ങള്‍ അമല്‍ നീരദ് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞിരുന്നത്.

താല്‍പര്യമുണ്ടോ?


ബിഗ് ബി തന്റെ ദുബായ് ജീവിതവുമായി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും സിനിമയിലഭിനയിക്കാന്‍ തനിക്ക് അത്രയും ആഗ്രഹമുള്ളതായും താരം പറയുന്നു. മാത്രമല്ല അതിന് ഓഡിഷന് പോയി നില്‍ക്കാം എന്നും ദുല്‍ഖര്‍ പറയുന്നു.

ബിഗ് ബി കാണുന്നത് ഇതിനാണ്


വാപ്പച്ചിയെ മിസ് ചെയ്യുമ്പോള്‍ താന്‍ ബിഗ് ബി സിനിമയാണ് കാണുന്നത്. എന്റെ ഡിവിഡി കളക്ഷനില്‍ ആകെയുണ്ടായിരുന്നത് ബിഗ് ബി ആയിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. സിനിമയുടെ പശ്ചാതല സംഗീതം വളരെയധികം ഇഷ്ടമാണെന്നും അത് വേദിയില്‍ മൂളാനും ദുല്‍ഖര്‍ മറന്നില്ല.

ബിഗ് ബി യുണിവേഴ്‌സിറ്റിയാണ്..


ബിഗ് ബിയുടെ എത്ര ഭാഗം വന്നാലും ആ സിനിമ എല്ലാവര്‍ക്കും ഇഷ്ടമാവും. മലയാള സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഒരു യൂണിവേഴ്‌സിറ്റി പോലെയാണെന്നും അതിന് വേണ്ടി കാത്തിരിക്കാന്‍ വയ്യെന്നും ദുല്‍ഖര്‍ പറയുന്നു.

വാപ്പച്ചിയുടെ സിനിമ പുനവതരിപ്പിക്കാന്‍ കഴിയുമോ?


പിതാവിന്റെ എതെങ്കിലും സിനിമയില്‍ റീമേക്ക് ചെയ്ത് വരുമ്പോള്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ദുല്‍ഖര്‍ ഏത് സിനിമയായിരിക്കും തിരഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പോള്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും സാമ്രാജ്യം ദി കിങ്ങ് പോലുള്ള സിനിമകളാണ് ഏറ്റവും ഇഷ്ടമുള്ളതെന്നും കുഞ്ഞിക്ക വെളിപ്പെടുത്തുന്നു.

English summary
Dulquer Salmaan talking about Mammootty 's big b second part bilal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X