»   » വീട്ടില്‍ പൈസ ചോദിക്കാന്‍ മടിയായിരുന്നു;പണമുണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗത്തെ കുറിച്ച് ദുല്‍ഖര്‍

വീട്ടില്‍ പൈസ ചോദിക്കാന്‍ മടിയായിരുന്നു;പണമുണ്ടാക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗത്തെ കുറിച്ച് ദുല്‍ഖര്‍

By: Pratheeksha
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വളച്ചൊടിക്കലുകളില്ലാതെ സംസാരിക്കുന്ന നടന്മാരിലൊരാളാണെന്നാണ് പറയുന്നത്‌. തന്റെ വിളിപ്പേരുകളില്‍ ഏതാണു തനിക്ക് ഇഷ്ടം എന്നാണ്  അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയത് .

കൂടാതെ കോളേജ് പഠനകാലത്ത ഒരനുഭവം വെച്ച് ഏതു ബജറ്റിലും സന്തോഷത്തോടെ ജീവിക്കാന്‍ തനിക്കു കഴിയുമെന്നും ദുല്‍ക്കര്‍ പറയുന്നു. ക്ലബ് എഫ് എം യുഎഇയില്‍ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദുല്‍ക്കര്‍.

വീട്ടില്‍ പൈസ ചോദിക്കാന്‍ മടിയായിരുന്നു

കോളേജ് പഠന കാലത്ത് വീട്ടില്‍ പൈസ ചോദിക്കാന്‍ മടിയുള്ളതു കൊണ്ട് താന്‍ ഫുഡ് കോര്‍ട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് ദുല്‍ക്കര്‍ പറയുന്നു. അതൊരു ദുരഭിമാനം കൊണ്ടു കൂടിയായിരുന്നു. പക്ഷേ ആ ഒരനുഭവം കൊണ്ട് ഇന്ന് ഏതു ബജറ്റിലും തനിക്ക് സന്തോഷത്തോടെ ജീവിക്കാന്‍ തനിക്കു കഴിയുമെന്നാണ് നടന്‍ പറയുന്നത്.

വീട്ടില്‍ ആരും പിശുക്ക് കാണിക്കാറില്ല

വീട്ടില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ആരും പിശുക്ക് പ്രകടിപ്പിക്കാറില്ലെന്നും വളരുന്തോറും മാതാപിതാക്കളോട് സൗഹൃദ ബന്ധമാണ് തോന്നിയതെന്നുമാണ് ദുല്‍ക്കര്‍ പറയുന്നത്.

അച്ഛനുമായുളള ബന്ധം

അച്ഛന്‍ മമ്മൂട്ടിയോട് തനിക്ക് ബഡി ബഡി ബന്ധമാണുള്ളതെന്നും അദ്ദേഹം ജോമോന്റെ സുവിശേഷങ്ങള്‍ കണ്ട് സന്തോഷവാനാണെന്നും ദുല്‍ക്കര്‍ പറയുന്നു.

ഡിക്യു ,കുഞ്ഞിക്ക, ദുല്‍ക്കുമോന്‍

ആരാധകരുടെ ഡിക്യു ,കുഞ്ഞിക്ക, ദുല്‍ക്കുമോന്‍ എന്നിങ്ങനെയുള്ള വിളിപ്പേരുകളില്‍ ഏതാണിഷ്ടമെന്ന ചോദ്യത്തിന് എല്ലാത്തിലും സ്‌നേഹമുള്ളതുകൊണ്ട് ഏതാണിഷ്ടമെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു ദുല്‍ക്കറിന്റ മറുപടി.

English summary
മലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വളച്ചൊടിക്കലുകളില്ലാതെ സംസാരിക്കുന്ന നടന്മാരിലൊരാളാണെന്നാണ് പറയുന്നത്‌. തന്റെ വിളിപ്പേരുകളില്‍ ഏതാണു തനിക്ക് ഇഷ്ടം എന്നാണ് അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയത് .
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam