»   » ദുല്‍ഖര്‍ സല്‍മാന്‍ ഇനി ഗ്ലാമര്‍ ലോകത്തേക്കും! മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയായിരിക്കും!!!

ദുല്‍ഖര്‍ സല്‍മാന്‍ ഇനി ഗ്ലാമര്‍ ലോകത്തേക്കും! മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയായിരിക്കും!!!

By: Teresa John
Subscribe to Filmibeat Malayalam

യുവതാരങ്ങള്‍ക്കിടയില്‍ ദുല്‍ഖര്‍ സല്‍മാന് ജനപ്രീതി കൂടുതലാണ്. അതിനാല്‍ തന്നെ സിനിമകളുടെ തിരക്കുകളില്‍ നിന്നും നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് താരമിപ്പോള്‍. അന്യഭാഷ ചിത്രങ്ങളിലടക്കം നിലവില്‍ അഞ്ച് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖറിപ്പോള്‍. എന്നാല്‍ മലയാളി ആരാധകരെ ഞെട്ടിച്ചു കൊണ്ട് ദുല്‍ഖറിന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ചും വാര്‍ത്ത വന്നിരിക്കുകയാണ്.

ഓണത്തിന് മമ്മുട്ടിയ്ക്കും മോഹന്‍ലാലിനും പൃഥ്വിരാജ് വെല്ലുവിളിയായി മാറുമോ? പിന്നില്‍ വലിയ കാരണമുണ്ട്!

തമിഴില്‍ മുമ്പ് ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയായിരുന്നു. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോവുന്നത്. തൊട്ട് പിന്നാലെ ദുല്‍ഖറും സായ് പല്ലവിയും മലയാള ത്തില്‍ അഭിനയിച്ച 'കലി' എന്ന സിനിമയും തെലുങ്കിലെക്കെത്തുകയാണ്.

ദുല്‍ഖര്‍ ബോളിവുഡിലേക്ക്

മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുയാണെന്നാണ് പുതിയ വാര്‍ത്തകള്‍. റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍.

ഇര്‍ഫന്‍ ഖാന്റെ കൂടെ

അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അന്യഭാഷ ചിത്രങ്ങള്‍

മലയാള സിനിമയുടെ പ്രിയതാരമായിരുന്നെങ്കിലും ദുല്‍ഖറിന് അന്യഭാഷയിലും നിരവധി ആരാധകരുണ്ട്. അതിനാല്‍ തെന്നിന്ത്യയില്‍ പല ഭാഷകളിലായി ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

തമിഴ് സിനിമ

മലയാളത്തിന് പുറമെ ആദ്യമായി ദുല്‍ഖര്‍ അഭിനയിച്ചത് തമിഴിലായിരുന്നു. 'ഓ കാതല്‍ കണ്‍മണി' എന്ന ചിത്രത്തില്‍ നിത്യ മേനോന്റെ കൂടെയായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രം തെലുങ്കിലും ഡബ്ബ് ചെയ്തിരുന്നു.

മഹാനദി

മഹാനദി എന്ന തെലുങ്ക് ചിത്രമാണ് ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

തെലുങ്കിലെ ആരാധകര്‍

ദുല്‍ഖറിന് തെലുങ്കിലും ആരാധകരുടെ കുറവൊന്നുമില്ല. അതിനാല്‍ തന്നെ മലയാളത്തില്‍ സായ് പല്ലവി, ദുല്‍ഖര്‍ ഒന്നിച്ചഭിനയിച്ച 'കലി' എന്ന ചിത്രവും തെലുങ്കിലേക്ക് മൊഴി മാറ്റി തയ്യാറാക്കുകയാണ്.

കലി

സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമയായിരുന്നു കലി. 2016 ല്‍ മലയാളത്തില്‍ റിലീസ് ചെയ്ത സിനിമ ഒരു മനുഷ്യനുണ്ടാവുന്ന ദേഷ്യവും കലിയും എങ്ങനെ നിയന്ത്രിക്കുന്നു എന്ന് ചിത്രത്തിലൂടെ കാണിച്ച് തരികയായിരുന്നു.

English summary
Dulquer Salmaan Turns To Bollywood, To Debut Alongside Irrfan Khan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam