»   » ദുല്‍ഖര്‍ നല്ലൊരു അച്ഛനാകും, അമാലിനൊപ്പം ദുല്‍ഖറിനെ കാണുമ്പോള്‍ ഒരു ചെക്കനെ ആഗ്രഹിച്ചു; ചാന്ദ്‌നി

ദുല്‍ഖര്‍ നല്ലൊരു അച്ഛനാകും, അമാലിനൊപ്പം ദുല്‍ഖറിനെ കാണുമ്പോള്‍ ഒരു ചെക്കനെ ആഗ്രഹിച്ചു; ചാന്ദ്‌നി

Posted By: Rohini
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍.. തുടക്കത്തില്‍ തന്നെ മലയാളത്തിലെ ഏറ്റവും സുന്ദരന്മാരായ യുവതാരങ്ങള്‍ക്കൊപ്പമാണ് ചാന്ദ്‌നി ശ്രീധരന്‍ എത്തിയത്. ഇങ്ങനെ ഒരു തുടക്കം കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് ചാന്ദ്‌നി പറയുന്നു.

സിനിമ കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മായാത്ത പൃഥ്വിരാജിനൊപ്പമുള്ള സീന്‍?; ചാന്ദ്‌നി പറയുന്നുസിനിമ കഴി

കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) എന്ന ചിത്രത്തിലാണ് ചാന്ദ്‌നി ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്നത്. ആ സിനിമയുടെ റിലീസും ദുല്‍ഖര്‍ വാപ്പച്ചിയായതും ഒരേ ദിവസമായിരുന്നു. ആ സന്തോഷ ദിവസത്തെ കുറിച്ചും ദുല്‍ഖര്‍ - അമാല്‍ പ്രണയത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചാന്ദ്‌നി വാചാലയാകുകയുണ്ടായി.

chandini-about-dulquer

കുട്ടികളെ വളരെ ഇഷ്ടമുള്ള ആളാണത്രെ ദുല്‍ഖര്‍. സിഐഎയുടെ സെറ്റില്‍ രണ്ട് കുട്ടികളുണ്ടായിരുന്നു. പൊതുവെ കുട്ടിത്തമുള്ള സ്വഭാവക്കാരനാണ് ദുല്‍ഖര്‍. പക്ഷെ കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ വളരെ മനോഹരമാണ്. അതുകൊണ്ട് തന്നെ ദുല്‍ഖറിന് ഒരു നല്ല അച്ഛനാകാന്‍ കഴിയും എന്നാണ് ചാന്ദ്‌നി പറയുന്നത്.

അമാല്‍ - സൂഫിയയ്‌ക്കൊപ്പം ദുല്‍ഖറിനെ കാണുമ്പോള്‍ തനിക്കും അതുപോലൊരു ചെക്കനെ വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും ചാന്ദ്‌നി പറയുന്നു. അത്രയേറെ മികച്ച കപ്പിള്‍സാണ് അമാലും ദുല്‍ഖറും എന്നാണ് ചാന്ദ്‌നിയുടെ അഭിപ്രായം.

English summary
Dulquer Salmaan will be a good father says Chandini Sreedharan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam