»   » ഇതുവരെ കണ്ടതൊന്നുമല്ല മാസ്, അതിതാണ്! കരിയറിലെ ആദ്യ മാസ് എന്റര്‍ടെയ്‌നറുമായി ദുല്‍ഖര്‍!!!

ഇതുവരെ കണ്ടതൊന്നുമല്ല മാസ്, അതിതാണ്! കരിയറിലെ ആദ്യ മാസ് എന്റര്‍ടെയ്‌നറുമായി ദുല്‍ഖര്‍!!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള ദുല്‍ഖറിന്റെ കരിയറില്‍ പക്ഷെ ഇതുവരെ ഒരു മാസ് എന്റര്‍ടെയിനര്‍ ചിത്രമില്ല. ദുല്‍ഖര്‍ ആരാധകര്‍ക്ക് ഒരു പക്ഷെ അത്ഭുതം തോന്നിയേക്കാം. കാരണം ചുരുങ്ങിയ കാലത്തിനുള്ളില്‍ വ്യത്യസ്ത ജോണറിലുള്ള നിരവധി ചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ച് കഴിഞ്ഞു.

താരരാജാക്കന്മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓണക്കപ്പ് നേടിയത് നിവിന്‍ പോളി! ഞണ്ടിറുക്കിയ ഓണം...

രാമലീലയോട് കട്ടക്ക് മുട്ടിയ മഞ്ജുവാര്യർ കഷ്ടിച്ച് രക്ഷപെട്ടു! നിർമാതാവ് ഹാപ്പി...

Dulquer Salmaan

ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ മുതലിങ്ങോട്ട് പ്രണയം, റോഡ് മൂവി, പ്രതികാരം, കുടുംബ ചിത്രം തുടങ്ങി ഒടുവില്‍ വ്യത്യസ്ത ജോണറിലുള്ള നാല് ചിത്രങ്ങള്‍ ഒന്നിച്ച ആന്തോളജി ചിത്രത്തിലും ദുല്‍ഖര്‍ വേഷമിട്ടുകഴിഞ്ഞു. ഒടുവില്‍ ദുല്‍ഖറിന്റെ കരിയറിലെ മാസ് എന്റര്‍ടെയിനറിന്റെ കുറവ് പരിഹരിക്കപ്പെടുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ആ കുറവ് നികത്തുന്നത്.

ഇവരുടെ ആദ്യ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് നാദിര്‍ഷയായിരുന്നു. പുതിയ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് നിര്‍മാതാക്കളാണ് ചിത്രം നിര്‍മിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസും മറ്റ് താരങ്ങളുടെ വിവരങ്ങളും അടുത്ത് ആഴ്ച പ്രഖ്യാപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജയറാം എത്തുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ജയറാം ഉണ്ടാകില്ലെന്ന് തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

English summary
Dulquer Salmaan’s first proper mass entertainer getting ready.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam