»   » താരപുത്രന്റെ അരങ്ങേറ്റത്തെക്കുറിച്ച് മറ്റൊരു താരപുത്രന്‍, പ്രണവിന്റെ സിനിമയെക്കുറിച്ച് ദുല്‍ഖര്‍

താരപുത്രന്റെ അരങ്ങേറ്റത്തെക്കുറിച്ച് മറ്റൊരു താരപുത്രന്‍, പ്രണവിന്റെ സിനിമയെക്കുറിച്ച് ദുല്‍ഖര്‍

Posted By: Nihara
Subscribe to Filmibeat Malayalam

താരപുത്രന്‍മാരുടെ സിനിമാ പ്രവേശത്തനത്തെ മലയാള സിനിമ എന്നും സ്വാഗതം ചെയ്തിട്ടേയുള്ളൂ. മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ സിനിമ കാണാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജിത്തു ജോസഫിന്റെ ചിത്രത്തില്‍ പ്രണവ് അഭിനയിക്കുന്നുണ്ടെന്ന് അറിഞ്ഞതു മുതല്‍ പ്രേക്ഷകര്‍ ആകംക്ഷയിലാണ്. ബാലതാരമായി സിനിമയിലെത്തിയ താരപുത്രന്‍മാരില്‍ പലരും നായകനായി അരങ്ങേറിയിട്ടും പ്രണവിനെ മാത്രം എന്താ കാണാത്തതെന്നാണ് ലാല്‍ ആരാധകരുടെ ചോദ്യം.

ജിത്തു ജോസഫിന്റെ പുതിയ സിനിമയില്‍ പ്രണവ് അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ് മലയാള സിനിമയിലെ മിക്ക താരങ്ങളും പ്രണവിന് ആശംസയുമായി എത്തിയിരുന്നു. എന്നാല്‍ പ്രണവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം അറിയുന്നതിനു വേണ്ടിയാണ് ഏവരും ഉറ്റുനോക്കിയത്. 26ാം വയസ്സിലാണ് സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖര്‍ സിനിമയിലേക്ക് അരങ്ങേറിയത്. സമാന രീതി പിന്തുടര്‍ന്ന് പ്രണവും സിനിമയില്‍ നായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. താരപത്രന്‍മാരായതിനാല്‍ത്തന്നെ സിനിമ ഇവരുടെ സിനിമാ പ്രവേശനത്തെ സ്വാഭാവികമായാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.

വല്ലപ്പോഴുമേ കാണാറുള്ളൂ

പ്രണവിന്റെ സിനിമാ പ്രവേശനം സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണമായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിക്യു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രണവ് മോഹന്‍ലാലിനെ താന്‍ വല്ലപ്പോഴുമേ കാണാറുള്ളൂവെന്നാണ് ഡിക്യു പറയുന്നത്.

പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നു

പ്രണവിന് എല്ലാ ആശംസകളും നേരുന്നു. പ്രണവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടേതായ കാര്യങ്ങള്‍ സംഭാവന ചെയ്യാന്‍ കഴിയും. പ്രണവിന്റെ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്.

ബാലതാരമായി വന്ന പലരും നായകരായി

പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം പ്രണവിനെ തേടിയത്തിയിരുന്നു. ഒന്നാമനില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് പ്രണവാണ്. പിന്നീട് പ്രണവിനെ കണ്ടത് സാഗര്‍ ഏലിയാസ് ജോക്കിയിലെ ഗാനരംഗത്താണ്.

ക്യാമറയ്ക്ക് പിന്നിലെ പ്രണവ്

ജിത്തു ജോസഫിന്റെ പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. എവുത്തും വായനയും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന് സംവിധാനത്തില്‍ അതീവ തല്‍പ്പരനാണ്.

English summary
Dulquer Salman is talking about Pranav Mohanlal's film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam