»   » ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ചു എന്ന് കന്നട സൂപ്പര്‍സ്റ്റാര്‍, ദുല്‍ഖര്‍ മാത്രമല്ല....

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ചു എന്ന് കന്നട സൂപ്പര്‍സ്റ്റാര്‍, ദുല്‍ഖര്‍ മാത്രമല്ല....

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ അന്താരാഷ്ട നിലവാരമുള്ള നല്ല കുറേ സിനിമകള്‍ എത്തുന്നു. എസ്ര എന്ന ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകരെ ശരിയ്ക്കും അത്ഭുതപ്പെടുത്തുകയാണ് ഇപ്പോള്‍ ടേക്ക് ഓഫ് എന്ന മഹേഷ് നാരായണന്‍ ചിത്രവും.

ടേക്ക് ഓഫ് കണ്ട് സൂര്യയും പറഞ്ഞു!!! മലയാളം മാത്രമല്ല തെന്നിന്ത്യന്‍ സിനിമയും ടേക്ക് ഓഫിനൊപ്പം!!!

ടേക്ക് ഓഫ് കണ്ട് ഏറെ ഇഷ്ടമായി എന്ന് തമിഴ് നടന്‍ സൂര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെയും സിനിമാ താരങ്ങളെയും പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍.

ദുല്‍ഖര്‍ വിസ്മയം

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ വിസ്മയിപ്പിച്ച നടനാണ് എന്നാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. ദുല്‍ഖര്‍ മാത്രമല്ല ഓരോ മലയാള സിനിമയുടെ ആരാധകനായും താന്‍ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് കന്നട സൂപ്പര്‍സ്റ്റാര്‍ പറഞ്ഞു.

അങ്കമാലി ഡയറീസ്

ഏറ്റവുമൊടുവില്‍ കണ്ടത് അങ്കമാലി ഡയറീസ് എന്ന ചിത്രമാണ്. അങ്കമാലി ഡയറീസ് ലോക നിലവാരമുള്ള സിനിമയാണ്. കന്നഡത്തിലേക്ക് റീമേക്ക് ചെയ്യണമെന്ന് താന്‍ ഒരു പാട് ആഗ്രഹിച്ച ഒരു സിനിമയുണ്ടെന്നും ശിവരാജ് കുമാര്‍ പറഞ്ഞു.

ഒപ്പം റീമേക്ക്

അതേ സമയം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒപ്പം എന്ന ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച കേന്ദ്ര നായക വേഷത്തിലെത്തുന്നത് ശിവരാജ് കുമാറാണ്.

സൂര്യ പറഞ്ഞത്

ടേക്ക് ഓഫ് എന്ന ചിത്രം കണ്ട് മലയാള സിനിമയെ പ്രശംസിച്ച് തമിഴ് നടന്‍ സൂര്യ രംഗത്ത് എത്തിയതും വാര്‍ത്തയായിരുന്നു. ടേക്ക് ഓഫ് കണ്ടു. ഏറെ ഇഷ്ടമായി. ഏത് തരത്തില്‍ നോക്കിയാലും മികച്ചത്. മഹേഷ് നാരായണന്‍, ഫഹദ് ഫാസില്‍, പാര്‍വ്വതി.. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- എന്നാണ് സൂര്യ പറഞ്ഞത്.

English summary
Dulquer Salman dazzle me says Sivaraj kumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam