»   » പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍, ചിത്രങ്ങള്‍ കാണാം

പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍, ചിത്രങ്ങള്‍ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

താരപുത്രന്റെ യാതൊരുവിധ ജാഡയുമില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെങ്കിലും പിന്നീട് താരത്തിന്റെ ഉള്ളിലെ അഭിനയപ്രതിഭയെ സംവിധായകര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്.

ഏത് കഥാപാത്രവും തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് പിന്നീടുള്ള സിനിമകളിലൂടെ ദുല്‍ഖര്‍ തെളിയിച്ചു. ഒന്നിനു പുറകേ ഒന്നൊന്നായി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ തന്‍മയത്തത്തോടെ അവതരിപ്പിക്കാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. യുവതലമുറയുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്നാണ് ഡിക്യു ഇടിച്ചു കയറിയത്.

ഏഷ്യാനെറ്റ് പുരസ്‌കാരവുമായി ദുല്‍ഖര്‍

സംസ്ഥാന അവാര്‍ഡ് വരെ ലഭിച്ച താരത്തിന് ഇപ്പോള്‍ വീണ്ടും ഏഷ്യാനെറ്റ് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. മുന്‍പ് യൂത്ത് ഐക്കണ്‍ അവാര്‍ദ് ദുല്‍ഖറിന് ലഭിച്ചിരുന്നു.

മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങി

മോഹന്‍ലാലാണ് ദുല്‍ഖറിന് പുരസ്‌കാരം സമ്മാനിച്ചത്. മലയാള സിനിമ അടക്കി വാണിരുന്ന താരങ്ങളില്‍ പ്രധാനപ്പെട്ടവരാണ് മോഹന്‍ലാലും മമ്മൂട്ടിയും. മമ്മൂട്ടിയുടെ മകന് പുരസ്‌കാരം നല്‍കാനുള്ള അവസരം ലഭിച്ചത് മോഹന്‍ലാലിന്. തങ്ങള്‍ക്ക് ശേഷമുള്ള അടുത്ത തലമുറയിലെ താരത്തിന് അതും അടുത്ത സുഹൃത്തിന്റെ മകന് അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യം ലാലിനാണ് ലഭിച്ചത്.

മുകേഷിന്റെ മകനായി ദുല്‍ഖര്‍

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് മുകേഷ്. നായകവേഷത്തിലല്ലെങ്കിലും വളരെ ശക്തമായ കഥാപാത്രമാണ് മുകേഷിന് സംവിധായകന്‍ നല്‍കാറുള്ളത്. ചിത്രത്തില്‍ മുകേഷാണ് തന്റെ അച്ഛനായി അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ ദുല്‍ഖര്‍ ആകെ ത്രില്ലിലായിരുന്നു. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

സത്യന്‍ അന്തിക്കാടിന്റെ ജോമോന്‍

കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും ദുല്‍ഖറും ഒരുമിച്ച ജോമോന്റെ സുവിശേഷങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പുരസ്‌കാര വേദിയിലും ഡിക്യുവിനൊപ്പം സംവിധായകനും ഉണ്ടായിരുന്നു.

English summary
Dulquer Salman facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam