»   » ദുല്‍ഖര്‍ ചിത്രം ഇന്ത്യാന ജോണ്‍സ് അല്ല!!

ദുല്‍ഖര്‍ ചിത്രം ഇന്ത്യാന ജോണ്‍സ് അല്ല!!

Posted By:
Subscribe to Filmibeat Malayalam
Dulquer Salman
ഉസ്താദ് ഹോട്ടല്‍ നേടുന്ന വമ്പന്‍ വിജയം ദുല്‍ഖര്‍ സല്‍മാന് സന്തോഷത്തോടൊപ്പം സമ്മര്‍ദ്ദങ്ങളും സമ്മാനിയ്ക്കുകയാണ്. വിജയങ്ങള്‍ ആവര്‍ത്തിയ്ക്കുകയെന്നൊരു വെല്ലുവിളിയാണ് ദുല്‍ഖര്‍ ഇപ്പോള്‍ നേരിടുന്നത്.

നേരത്തെ തീരുമാനിച്ചിരുന്ന പല പ്രൊജക്ടുകളും ക്യാന്‍സല്‍ ചെയ്തു കൊണ്ടുള്ള ദുല്‍ഖറിന്റെ നീക്കം ഇതിന്റെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. ഉടന്‍ ഷൂട്ടിങ് തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ജൂണ്‍ എന്ന പ്രൊജക്ട് ഉപേക്ഷിച്ച് മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ ചിത്രത്തിലേക്ക് ദുല്‍ഖര്‍ കരാറായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ ആദ്യവാരം ആരംഭിയ്ക്കുമെന്നും അറിയുന്നു.

അതേസമയം ഹോളിവുഡിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ അഡ്വഞ്ചര്‍ സിനിമ പരമ്പരയായ ഇന്ത്യാന ജോണ്‍സിന്റെ പേര് ദുല്‍ഖര്‍ സിനിമയ്ക്കായി കടമെടുത്തുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മാര്‍ട്ടിന്‍ പ്രാക്കാട്ട് വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ നല്‍കുന്ന വിശദീകരണം.

മമ്മൂട്ടിയ്ക്ക് അവസാനത്തെ ഹിറ്റ് നല്‍കിയ സംവിധായകനാണ് മാര്‍ട്ടിന്‍. ഇവരൊന്നിച്ച ബെസ്റ്റ് ആക്ടറിന് ശേഷം മമ്മൂട്ടിയുടെ ഒരുചിത്രവും വിജയം കണ്ടിട്ടില്ല. മമ്മൂട്ടിയ്‌ക്കൊപ്പം നിന്ന് നേടിയ വിജയം ദുല്‍ഖറിനൊപ്പം നിന്ന് ആവര്‍ത്തിയ്ക്കാന്‍ കഴിയുമോയെന്നാണ് ഇനിയറിയേണ്ടത്.

English summary
Martin Prakkat categorically refuted certain rumours that the movie is called Indiana Jones,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam