»   » സത്യന്‍ അന്തിക്കാട് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ വീണ്ടും, മാസ് എന്റര്‍ടെയ്‌നറാകുമെന്ന് സംവിധായകന്‍

സത്യന്‍ അന്തിക്കാട് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ വീണ്ടും, മാസ് എന്റര്‍ടെയ്‌നറാകുമെന്ന് സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി സലാം ബുഖാരി സിനിമ ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച സലാം ബുഖാരി ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഈ മാസം അവസാനം ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും സലാം ബുഖാരി പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സലാം ബുഖാരി പറഞ്ഞത്.

സത്യന്‍ അന്തിക്കാട് ചിത്രത്തിന് പിന്നാലെ ദുല്‍ഖര്‍ വീണ്ടും

ഒരു ഫുള്ളി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ സലാം ബുഖാരി പറഞ്ഞു.

ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്

ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും

ആന്റോ ജോസഫാണം നിര്‍മാണം. ഗോപീസുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

സത്യന്‍ അന്തിക്കാടിനൊപ്പം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ദുല്‍ഖര്‍. ഇത് ആദ്യമായാണ് ദുല്‍ഖര്‍ ഒരു കുടുംബ ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Dulquer Salman in Salaam Bukhari's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam