Just In
- 39 min ago
ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ
- 1 hr ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 1 hr ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 15 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
Don't Miss!
- News
ഗുജറാത്ത് കേവദിയയില്‍ നിന്നും 8 പുതിയ ട്രെയിനുകള്‍; ഫ്ളാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നിര്‍വഹിക്കും
- Sports
IND vs AUS: എന്തായിരുന്നു ഇത്ര ധൃതി? രോഹിത്തിന്റെ 'വഴിയെ' മായങ്കും- രൂക്ഷവിമര്‍ശനം
- Automobiles
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- Finance
എസ്ബിഐ അക്കൌണ്ട് ഉടമകൾ ചെക്ക് ബുക്കിനായി ഓൺലൈനിൽ അപേക്ഷിക്കേണ്ടത് എങ്ങനെ?
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യം ഭയമായിരുന്നു!! മണിസാറിന്റെ സിനിമയിൽ വിളിക്കുന്നത് ഹാര്‍വാര്‍ഡില്‍ പ്രവേശനം ലഭിച്ചതു പോലെ
തെന്നിന്ത്യയിലെ ഭൂരിഭാഗം താരങ്ങളും ആഗ്രഹിക്കുന്ന മണിരത്നത്തോടൊപ്പം ഒരു ചിത്രമെന്നാണ്. മലയാളത്തിൽ ചുരുക്കം ചിലർക്ക് മാത്രമാണ് ആ ഭാഗ്യ ലഭിച്ചിട്ടുള്ളത്. തമിഴിലേതു പോലെ മവയാളത്തിലും മണി രത്നം ചിത്രങ്ങൾ സൂപ്പർ ഹിറ്റാണ്. ഭൂരിഭാഗം മലയാളികളും മണി രത്നത്തിന്റെ കടുത്ത ആരാധകരായിരിക്കും. സിനിമാർക്കിടയിലും മണിരത്നം ഒരു സൂപ്പർ ഹീറോയാണ്.
ജയസൂര്യയും കൂട്ടരും വരിക്കാശ്ശേരിമനയിൽ!! കൂടെ പ്രേതവും, ഭീതി ജനിപ്പിച്ച് പ്രേതം2 ട്രെയിലര്‍
മണിരത്നത്തിന്റെ ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് യുവതാരം ദുൽഖർ സൽമാൻ. സാവന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഓഡിയോ ഷോയില്‍ സംസാരിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ മണിരത്‌നത്തോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. മലയാളത്തിലെ യുവതാരങ്ങളിൽ ദുൽഖറിനു മാത്രമാണ് ഈ ഒരു ഭാഗ്യം ലഭിച്ചിരിക്കുന്നത്.
ഡ്രൈവറിന്റെ മൊഴിയ്ക്ക് വിപരീതമായി ലക്ഷ്മി!! ദൂര യാത്രകളിൽ ബാലു വാഹനമോടിക്കാറില്ല...

ചെറുപ്പം മുതലെ അടുത്ത ബന്ധം
ചെറുപ്പം മുതലെ മണിരത്നത്തിന്റെ സെറ്റുമായി അടുത്ത ബന്ധമാണ്. അദ്ദേഹത്തിന്റെ സെറ്റിൽ ഓടി കളിച്ചു വളർന്ന ആളണ് താനെന്നും ദുൽഖർ പറഞ്ഞു. മമ്മൂട്ടി, ശോഭന, രജനികാന്ത് എന്നവർ തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ദളപതി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് വാപ്പച്ചിയോടൊപ്പം ലൊക്കേഷനിൽ പോയിട്ടുണ്ട്. ദളപതിയ്ക്ക് ശേഷവും വാപ്പച്ചിയും മണിരത്നം സാറുമായി കൂടിക്കാഴ്ചകൾ നടന്നിരുന്നു. ഇരുവര്‍ എന്ന ചിത്രത്തിന്റെ സമയത്താണ് അവര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. സിനിമകളുടെ ചര്‍ച്ചകളും നടന്നിരുന്നു. ചെന്നൈയില്‍ സാറിന്റെ ഓഫീസും എന്റെ വീടും അടുത്തടുത്തായിരുന്നു. അതിനാൽ അദ്ദേഹത്തെ എപ്പോഴും കാണാനുളള അവസരവും ലഭിച്ചിരുന്നു.

സിനിമയിൽ അവസരം ലഭിച്ചപ്പോൾ ഭയം
വർഷങ്ങൾക്ക് ശേഷം മണിരത്നം സാറിന്റെ സിനിമയിൽ അവസരം ലഭിച്ചപ്പോൾ വല്ലാതെ ഭയപ്പെട്ടിരുന്നു. ഷൂട്ടിനിടെ അദ്ദേഹത്തിനോടൊപ്പമിരിക്കുമ്പോൾ എന്തെങ്കിലും സംസാരിക്കണമെന്ന് എപ്പോഴും തോന്നാറുണ്ട്. എന്നാൽ പൊതുവെ നിശബ്ദനായ വ്യക്തിയാണ് അദ്ദേഹം. എന്നാൽ എന്റെ ഉള്ളിൽ നിന്ന് ആരോ മന്ത്രിക്കാറുണ്ട് എന്തെങ്കിലും ഒന്നു സംസാരിക്കൂ എന്ന്. എന്നാൽ ചുറ്റലും കൊടും നിശബ്ദതയാണ്.

ഹാര്‍വാര്‍ഡില്‍ പ്രവേശനം പോലെ
നിശബ്ദനായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഉളളിൽ സിനിമയും സീനുകളുമായിരിക്കും.മണിസാറിന്റെ സിനിമയിലേക്ക് വിളിക്കുകയെന്നാല്‍ ഒരാള്‍ക്ക് ഹാര്‍വാര്‍ഡിലേക്കോ മറ്റോ പ്രവേശനം ലഭിച്ചതു പോലെയാണ്. അദ്ദേഹത്തിന്റെ വിളി തന്നെ ഏറ്റവും വലിയ അംഗീകാരമാണെന്നും ദുഖർ പറഞ്ഞു. സിനിമയിൽ നിങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും നിങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുന്നതായി തോന്നുമെന്നം താരം കൂട്ടിച്ചേർത്തു.

ദളപതി
1991 ൽ ദീപാവലി റിലീസായിട്ടാണ് ദളപതി ഇറങ്ങിയത്. ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമായിരുന്നു ദളപതി. ഛായാഗ്രഹകൻ സന്തോഷ് ശിവന്റെ ആദ്യ മണിരത്നം ചിത്രമായിരുന്നു അത് കൂടാതെ ഇളയരാജ- മണിരത്നം ഒന്നിച്ച അവസാന ചിത്രവും.ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു.