»   »  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായ സന്തോഷത്തില്‍ ദുല്‍ഖര്‍

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായ സന്തോഷത്തില്‍ ദുല്‍ഖര്‍

By: Rohini
Subscribe to Filmibeat Malayalam

ഏറെ നാളായുള്ള ഒരു ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആ ന്തോഷത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതാന്‍ വാക്കുകള്‍ പോലും കിട്ടുന്നില്ല എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ഒടുവില്‍ എഴുതി...

മറ്റൊന്നുമല്ല, സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമയില്‍ അഭിനയിക്കാനായിരുന്നു ദുല്‍ഖറിന്റെ ആഗ്രഹം. ഇന്നലെ (ആഗസ്റ്റ് 30) അതിന് തുടക്കമായി. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയ സന്തോഷം ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

dulquer-salmaan

നീണ്ടനാളത്തെ എന്റെ ആഗ്രഹം സഫലമായി. എല്ലാ ദിവസവും കരുതും എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യണം എന്ന്. പക്ഷെ കൃത്യമായ വാക്കുകള്‍ കിട്ടിയില്ല. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതാണ് ഞാന്‍. എന്റെയും എന്റെ സഹോദരിയുടെയും കുട്ടിക്കാലത്തിന്റെ വലിയൊരു പങ്ക് അതിനുണ്ട്.

സത്യന്‍സാറിന്റെ ചിത്രങ്ങള്‍ പലതും യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. പല കഥാപാത്രങ്ങള്‍ ഇന്നും നമ്മളില്‍ ജീവിച്ചിരിക്കുന്നു. ജീവിതം എന്നത് അറിവ് നേടാനുള്ള അവസാനമില്ലാത്ത യാത്രയാണെങ്കില്‍ ഒരു ഗുരുവിനെക്കൂടി ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്.

അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ആരംഭിച്ചു. ഈ അവസരത്തിന് നന്ദി സാര്‍. ദൈവത്തിനും നന്ദി. പിന്നെ, ഈ അവസരങ്ങള്‍ എനിക്ക് ലഭിക്കാന്‍ കാരണക്കാരായ നിങ്ങള്‍ പ്രേക്ഷകര്‍ക്കും എന്റെ നന്ദി. - ദുല്‍ഖര്‍ ഫേസ്ബുക്കില്‍ എഴുതി.

English summary
Dulquer Salman says it is a dream come true to work with Sathyan Anthikkad
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam