»   » മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ ജീവിതം കാണിക്കുന്ന വീഡിയോയുമായി ദുല്‍ഖര്‍ സല്‍മാന്‍!

മെക്‌സിക്കന്‍ അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ ജീവിതം കാണിക്കുന്ന വീഡിയോയുമായി ദുല്‍ഖര്‍ സല്‍മാന്‍!

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമാണ് സിഐഎ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ ലോകത്തുള്ള എല്ലാ അഭയാര്‍ത്ഥികള്‍ക്കും വേണ്ടി സമര്‍പ്പിക്കുകയാണ്. അതിനൊപ്പം സിനിമയുടെ ചിത്രീകരണത്തിനിടെയെടുത്ത വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തു വിട്ടിരിക്കുകയാണ്.

സി ഐ എ

ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് കോമ്രേഡ് ഇന്‍ അമേരിക്ക. പ്രണയവും വിപ്ലവും കൂട്ടിയിണക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍

ഫേസ്ബുക്കിലുടെയാണ് ദുല്‍ഖര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെക്‌സിക്കോ- അമേരിക്കന്‍ പ്രദേശത്തു നിന്നും പകര്‍ത്തിയ യഥാര്‍ത്ഥ വീഡിയോയാണ് ദുല്‍ഖര്‍ മറ്റുള്ളവര്‍ക്കായി പങ്കുവെച്ചത്.

അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന അഭയാര്‍ത്ഥികള്‍

വീഡിയോയില്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുന്ന കുടുംബങ്ങളെയും കാണാം കഴിയുമെന്നും ദുല്‍ഖര്‍ പറയുന്നു. സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയ സംഭവങ്ങള്‍ക്ക് സാക്ഷി ആവാന്‍ തങ്ങള്‍ക്കും കഴിഞ്ഞിരുന്നു. തങ്ങളുടെ മുന്നില്‍ കണ്ട അത്തരം കാര്യങ്ങള്‍ ഹൃദയം തകര്‍ത്തു കളയുന്ന പോലെയായിരുന്നു തോന്നിയിരുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

അജി മാത്യു എന്നയാളുടെ ജീവിതകഥ

അജി മാത്യു എന്ന പാലാ സ്വദേശിയുടെ ജീവിതകഥയാണ് കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയിലുടെ പറയുന്നത്. ഇടതുപക്ഷ അനുഭാവിയായ ചെറുപ്പക്കാരാനാണ് അജി മാത്യു. പാലായില്‍ നിന്നും അമേരിക്കയിലെത്തിയ അജി മാത്യുവിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ചിത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Dulqer Salman shares actual video of CIA shooting

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam