»   » ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

ചാര്‍ലിയിലെ ചുന്ദരി പെണ്ണേ എന്ന ഗാനത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടും പാടി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ വീണ്ടും പാടിയത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇത് നാലാം തവണയാണ് ഗോപീ സുന്ദര്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായി പ്രവര്‍ത്തിക്കുന്നത്.

ചാര്‍ലിയ്ക്ക് വേണ്ടി ദുല്‍ഖറിന് പാടാന്‍ തീരെ താത്പര്യമുണ്ടായിരുന്നില്ലത്രേ. എന്നാല്‍ ഗോപീസുന്ദറും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ടും നിര്‍ബന്ധിച്ചപ്പോഴാണ് ദുല്‍ഖര്‍ പാടാന്‍ തയ്യാറായത്. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചാര്‍ലിയിലെ ദുല്‍ഖറിന്റെ ഗാനവും ഹിറ്റായി. ഇപ്പോഴിതാ ചാര്‍ലിയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും പാടി.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം. ഇതുവരെ ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റായാണ് പുതിയ ചിത്രം ഒരുക്കുന്നതെന്ന് അമല്‍ നീരദ് പറയുന്നു.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

നേരത്തെ അഞ്ചു സുന്ദരികളില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ എന്ന ചിത്രത്തില്‍ ദുല്‍ഖറായിരുന്നു കേന്ദ്ര കഥാപാത്രം.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. നേരത്തെ അനു ഇമ്മാനുവലിനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

കോട്ടയം, പാലാ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പറയുന്നു.

English summary
Dulquer Salman singing for amal neeradh's next untitiled film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam