»   » കുടുംബം ഒന്നിക്കുമ്പോള്‍ വണ്ടിയുടെ കീ തട്ടിയെടുക്കും , ജോമോനിലെ ബസ് സീനിനെക്കുറിച്ച് ഡിക്യു

കുടുംബം ഒന്നിക്കുമ്പോള്‍ വണ്ടിയുടെ കീ തട്ടിയെടുക്കും , ജോമോനിലെ ബസ് സീനിനെക്കുറിച്ച് ഡിക്യു

Posted By: Nihara
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന്‍ അന്തിക്കാടും ഡിക്യുവും ഒരുമിച്ച ചിത്രത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ വരവേറ്റത്.

തന്റെ ചുറ്റുപാടും നാട്ടുകാരും സുഹൃത്തുക്കളുമാണ് സത്യന്‍ ചിത്രങ്ങളുടെ കെമിസ്ട്രി. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാത്ത സത്യന്‍ ചിത്രം വിരളമാണ്. പതിവു പോലെ ഇത്തവണയും തന്റെ ചുറ്റുപാടുമുള്ളവരുടെ കഥയുമായാണ് സത്യന്‍ അന്തിക്കാട് എത്തിയത്. ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ നടന്ന ഒരു യുവാവിന് തിരിച്ചറിവുണ്ടാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ജോമോന്റെ സുവിശേഷങ്ങളിലെ ചില സീനുകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നല്ല ടെന്‍ഷനിലായിരുന്നു സത്യന്‍ അന്തിക്കാട്. എന്നാല്‍ സംവിധായകനെ അമ്പരിപ്പിച്ച് വളരെ പെട്ടെന്നാണ് ദുല്‍ഖര്‍ അതൊക്കെ പൂര്‍ത്തിയാക്കിയത്.

സംവിധായകന് ടെന്‍ഷന്‍ പക്ഷേ ഡിക്യു കൂളായിരുന്നു

തിയേറ്ററുകളെ മുഴുവനും ആശങ്കയില്‍ നിര്‍ത്തുന്ന രംഗമാണ് ചിത്രത്തില്‍ താരം ബസ് ഓടിക്കുന്നത്. ഈ രംഗം പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് സംവിധായകനടക്കെ സെറ്റിലുള്ളവര്‍ക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് വളരെ കൂളായാണ് ഡിക്യു ആ രംഗം പൂര്‍ത്തിയാക്കിയത്.

കുടുംബം ഒരുമിക്കുമ്പോള്‍ കീ തട്ടിപ്പറിക്കും

കുടുംബാംഗങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട് ദുല്‍ഖര്‍. വാപ്പച്ചിയുടെ വാഹനക്കമ്പം അതേ പോലെ ലഭിച്ച മകന്‍ അങ്ങനെ ചെയ്തില്ലെങ്കിലല്ലേ അദിഭുതമുള്ളൂ. എറണാകുളത്തു നിന്നു തുടങ്ങി ചെന്നൈ വരെ ഡ്രൈവ് ചെയിട്ടുണ്ട്. വലിയ വണ്ടികള്‍ ഓടിച്ച് പരിചയമുള്ളതിനാല്‍ സീനിനെക്കുറിച്ചോര്‍ത്ത് യാതൊരു ടെന്‍ഷനും ഉണ്ടായിരുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

കേള്‍ക്കുമ്പോള്‍ ഒരു ഹരം വേണം

പ്രേക്ഷകര്‍ കാണണമെന്നാഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാനാണ് താല്‍പര്യം. എഴുത്തുകാരനോ സംവിധായകനോ കഥ പറയുമ്പോള്‍ അതിലൊരു ഹരം ഉണ്ടോയെന്ന് നോക്കും.

വിജയ പരാജയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശീലിച്ചു

തുടക്കകാലത്ത് സിനിമ പരാജയപ്പെടുമ്പോള്‍ ഏറെ വേദനിച്ചിരുന്നു. പിന്നീട് ഇന്‍ഡസ്ട്രിയുടെ ഭാഗമായി കാണാന്‍ ശീലിച്ചു,. ഇപ്പോള്‍ ജയപരാജയം കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശീലിച്ചുവെന്നും താരം പറഞ്ഞു.

English summary
Dulquer Salman's acting made my eyes wet said by Sathyan Anthikkad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X