»   » മലയാളത്തിലെ ആദ്യ ട്രാവല്‍ മൂവിയുടെ വിശേഷങ്ങള്‍

മലയാളത്തിലെ ആദ്യ ട്രാവല്‍ മൂവിയുടെ വിശേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Sunny Wayne and Dulquer Salman
മലാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവി എന്ന പേരുമായി തയ്യാറാവുന്ന ചിത്രമാണ് സമീര്‍ താഹിറിന്റെ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയിനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്ക് യാത്രചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. 2013ലെ റിലീസുകളില്‍ ഏറ്റവും പ്രതീക്ഷയുയര്‍ത്തുന്നൊരു ചിത്രമാണിത്. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ കാണാനാവുകയെന്നതുതന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ചിത്രത്തിന്റെ ഷൂട്ടിങ് 70ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇന്ത്യയുടെ കിഴക്കന്‍ തീരം ഏതാണ്ട് മുഴുവനായും തങ്ങള്‍ ഷൂട്ടിങിനായി സഞ്ചരിച്ചുകഴിഞ്ഞുവെന്ന് സംവിധായകന്‍ സമീര്‍ താഹിര്‍ പറയുന്നു. കോഴിക്കോടു നിന്നും നാഗാലാന്റിലേയ്ക്കുള്ള യാത്രക്കിടെ കേരളം, കര്‍ണാടകം, ആന്ധ്ര, ഒറീസ, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലൂടയെല്ലാം കഥാപാത്രങ്ങള്‍ കടന്നുപോകുന്നുണ്ട്. കോഴിക്കോടു മുതല്‍ കൊല്‍ക്കത്ത വരെയുള്ള യാത്രയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു- സമീര്‍ പറഞ്ഞു.

വെറുമൊരു ട്രാവല്‍ മൂവിയെന്ന ടാഗിലുപരി ഈ ചിത്രത്തെ റൈഡിങ് മൂവിയെന്ന് വിളിയ്ക്കാനാണ് എനിയ്ക്കിഷ്ടം. രണ്ടുപേരും മോട്ടോര്‍ ഈ ദൂരത്തിന്റെ സിംഹഭാഗവും സഞ്ചരിക്കുന്നത്. ഇതുതന്നെയാണ് ഈ ചിത്രത്തെസംബന്ധിച്ച് ഏറ്റവും രസകരവും പ്രധാനവുമായി കാര്യം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പലരീതിയില്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്, മിക്കപ്പോഴും പ്ലാനിങ് പോലെയല്ല നടന്നത്.

യാത്രക്കിടെ ഷൂട്ടിങ്ങിനായി ഞങ്ങള്‍ സിലിഗുരിയിലും കൊല്‍ക്കത്തയിലും തങ്ങിയിരുന്നു. ഹൈറേഞ്ചിലും സമതലങ്ങളിലുമുള്ള ചിത്രീകരണത്തിന് വേണ്ടിയായിരുന്നു അത്. ഹൈറേഞ്ചിലുള്ള ചിത്രീകരണം വലിയ വെല്ലുവിളിയായിരന്നു. ശരിയ്ക്കുമൊരു റോഡുപോലുമില്ലാത്ത സ്ഥലമായിരുന്നു അത്.

രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ ചിത്രീകരണം നടത്തുമ്പോള്‍ സമാനമല്ലെങ്കിലും പലതരത്തിലുമുള്ള റിസ്‌കുകള്‍ എടുക്കേണ്ടിവന്നിട്ടുണ്ട്. എന്തായാലും കഷ്ടപ്പെട്ടതൊന്നും വെറുതെയായില്ലെന്ന് അതിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ തോന്നുന്നുണ്ട്. പ്രകൃതിസൗന്ദര്യം പരമാവധി ഒപ്പിയെടുത്തവയാണ് ഓരോ ഷോട്ടുകളും. മലയാളത്തില്‍ ഇത്തരത്തിലൊരു ചിത്രം ഇതാദ്യമായിരിക്കുമെന്ന് എനിയ്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും- സംവിധായകന്‍ അവകാശപ്പെടുന്നു.

ഒരുമിച്ച് ഒരുപാട് യാത്രചെയ്യേണ്ടിവന്നതുകൊണ്ടുതന്നെ ചിത്രത്തിന്റെ അണിയറക്കാരും താരങ്ങളുമെല്ലാം തമ്മില്‍ വല്ലാത്തൊരു മാനസിക ബന്ധമുണ്ടായെന്നും സമീര്‍ പറയുന്നു. വളരെ നല്ല അനുഭവമായിരുന്നു ദുല്‍ഖറും സണ്ണിയുമൊത്തുള്ള ചിത്രീകരണവേളകള്‍. അവര്‍ താരങ്ങളായിട്ടല്ല അഭിനേതാക്കളായിട്ടാണ് ചിത്രീകരണത്തോട് സഹകരിച്ചത്. പലേടത്തും വിശ്രമിക്കാനൊന്നും നല്ല സ്ഥലങ്ങളുണ്ടായിരുന്നില്ല, അപ്പോള്‍ അവര്‍ വല്ല മരത്തണലിലും ചെന്നിരിക്കുകയായിരുന്നു ചെയ്യുന്നത്- സമീര്‍ പറയുന്നു.

English summary
eelakaasham Pachakadal Chuvanna Bhoomi directed by Samir Tahir revolves around two guys Dulquer and Sunny Wayne who travel from Kozhikode to Nagaland.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam