»   » നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ ദുല്‍ഖര്‍

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

2012ലെ ശ്രദ്ധേയമായ എന്‍ട്രിയായിരുന്നു സെക്കന്റ് ഷോയെങ്കില്‍ 2011ല്‍ അത് ചാപ്പാകുരിശായിരുന്നു. ഛായാഗ്രഹകനെന്ന നിലയില്‍ നിലയുറപ്പിച്ച സമീര്‍ താഹിര്‍ സംവിധായകനായി ചാപ്പാകുരിശ് ഒരുക്കിയപ്പോള്‍ കോപ്പിയടി വിവാദം പിടികൂടിയെങ്കിലും സിനിമ അങ്ങ് കത്തിപിടിച്ചു.

റിയലിസ്‌റിക് മൂവിയിലൂടെ മികച്ച സംവിധായകന്റെ വരവ് തെളിയിച്ച ചിത്രം ലിപ്പ്‌ലോക്ക് കിസ്സിലൂടെ രമ്യാനമ്പീശനെ പ്രശസ്തയാക്കി. സെക്കന്റ് ഷോ ആകട്ടെ താരപുത്രന്റെ വരവറിയിച്ച സിനിമയായിരുന്നു. 2012ലെ ആദ്യഹിററ് ചിത്രം കൂടിയായ സെക്കന്റ്‌ഷോ ദുല്‍ഖറിനൊപ്പം മലയാളത്തിന് മറ്റൊരു കഴിവുറ്റ താരത്തെ കൂടി പരിചയപ്പെടുത്തി സണ്ണി വെയ്ന്‍ ഒപ്പം ഗൗതമി എന്ന നായികയേയും.

സമീര്‍താഹിര്‍, ദുല്‍ഖര്‍, സണ്ണി വെയ്ന്‍, ഇവര്‍ ചേര്‍ന്ന് സമീറിന്റെ സംവിധാനത്തില്‍ പുതിയ ചിത്രം വരുന്നു നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി. ചിത്രത്തിന്റെ പേരിലെ വൈവിധ്യം പോലെ യാത്രയുടെ പുതുമകള്‍ സമ്മാനിക്കുന്ന റോഡ് മൂവിയാണ് ചിത്രം. ചിത്രത്തില്‍ മറ്റൊരു സസ്‌പെന്‍സ് കൂടി സംവിധായകന്‍ ഒരുക്കിവച്ചിട്ടുണ്ട്. ദുല്‍ഖറിനും സണ്ണിയ്ക്കുമൊപ്പം ഫഹദ് ഫാസിലും ഉണ്ടാവുമെന്നതാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

സുഹൃത്തുക്കളായ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്ന് ഇന്ത്യയുടെ നെടുകെ നാഗാലാന്‍ഡിലേക്ക് നടത്തുന്ന ബൈക്ക് യാത്രയാണ് സമീറിന്റെ പുതിയ ചിത്രത്തിന്റെ ദൃശ്യപാത. നാഗാലാന്റ് ഒരു മലയാളസിനിമയ്ക്ക് കാഴ്ചയൊരുക്കുന്നതും ആദ്യമായിരിക്കും.

അമല്‍നീരദിന്റെ ബിഗ്ബിയിലൂടെ സ്വതന്ത്ര ക്യാമറമാനായ സമീര്‍ ഡാഡികൂള്‍, നിദ്ര, ഡയമണ്ട് നെക്‌ളേസ് എന്നീസിനിമകളുടെ ഛായാഗ്രാഹകന്‍ കൂടിയാണ്. തന്റെ രണ്ടാമത്തെ ചിത്രത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് സമീര്‍.

സെക്കന്റ്‌ഷോക്കുശേഷം തീവ്രം, സൂപ്പര്‍ഹിറ്റായ ഉസ്താദ് ഹോട്ടല്‍ എന്നീചിത്രങ്ങള്‍ പിന്നിട്ട് ദുല്‍ക്കര്‍ മാര്‍ട്ടിന്‍ പ്രാക്കാട്ടിന്റെ രണ്ടാമത് ചിത്രമായ എബിസിഡി യുടെ ചിത്രീകരണത്തിലാണ്. എബിസിഡിക്കുശേഷം നീലാകാശത്തിനു കീഴേ സമീര്‍ ചിത്രത്തിന്റെ യാത്രയാരംഭിക്കും. യൂത്ത് ട്രന്റിന്റെ മാക്‌സിമം സ്പിരിറ്റ് ഈ പുതിയ കൂട്ടുകെട്ടിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

English summary
Dulquer Salmaan and Sunny Wayne are coming together, once again in Neelakasham, Pachakkadal, Chuvanna Bhoomi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam