»   » ബോളിവുഡ് കൈയ്യടക്കാനൊരുങ്ങി ദുല്‍ഖര്‍, ഡിക്യു ബോളിവുഡിലേക്ക്???

ബോളിവുഡ് കൈയ്യടക്കാനൊരുങ്ങി ദുല്‍ഖര്‍, ഡിക്യു ബോളിവുഡിലേക്ക്???

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളായിരുന്നു ഡിക്യുവിന് ലഭിച്ചുകൊണ്ടിരുന്നത്. താരപുത്രന്റെ യാതൊരുവിധ ജാഡകളുമില്ലാതെയാണ് ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. മലയാള സിനിമയിലെ താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടിയുടെ പുത്രന് അഭിനയം തന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ താരം തെളിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ സ്വീകാര്യത ലഭിക്കുന്ന യുവതാരമായി മാറാന്‍ ഡിക്യുവിന് കഴിഞ്ഞത്. തുടക്കത്തിലെ ചെറിയ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച താരം ഇപ്പോള്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ബോളിവുഡ് പ്രവേശനത്തിനൊരുങ്ങി ഡിക്യു???

ദുല്‍ഖറിനെ നായകനാക്കി സോളോ ഒരുക്കിയ ബിജോയ് നമ്പ്യാരുടെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോളുവുഡില്‍ കഴിവു തെളിയിച്ച പ്രതിഭയാണ് ബിജോയ് നമ്പ്യാര്‍.

ഡിക്യുവിന്റെ പ്രകടനം ഇഷ്ടപ്പെട്ടു

സോളോയിലെ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായ ബിജോയ് നമ്പ്യാര്‍ തന്റെ അടുത്ത ബോളിവുഡ് സിനിമയില്‍ നായകവേഷത്തില്‍ ഡിക്യുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഉത്തരം നല്‍കാതെ ബിജോയ് നമ്പ്യാര്‍

ദുല്‍ഖറുമായുളള ചിത്രീകരണത്തെക്കുറിച്ച് ബിജോയ് നമ്പ്യാര്‍ വാചാലനാണ്. എന്നാല്‍ അടുത്ത ചിത്രത്തെക്കുറിച്ചോ ഡിക്യുവിന്റെ ബോളിവുഡ് എന്‍ട്രിയെക്കുറിച്ചോ ബിജോയ് ഒന്നും മിണ്ടിയിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

ഇപ്പോഴത്തെ ശ്രദ്ധ സോളോയില്‍ മാത്രം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന സോളോയിലാണ് ഇപ്പോഴത്തെ മുഴുവന്‍ ശ്രദ്ധയും. അടുത്ത ചിത്രത്തെക്കുറിച്ചോ ഡിക്യുവിന്റെ ബോളുവുഡ് എന്‍ട്രിയെക്കുറിച്ചോ യാതൊരുവിധ പ്രതികരണവും സംവിധായകനില്‍ നിന്ന് ഉണ്ടായിട്ടില്ല.

English summary
Bollywood entry of Dulquer Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam