»   » കാത്തിരിപ്പിന് വിരാമമായി; അമല്‍ നീരദ്-ദുല്‍ഖര്‍ ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും

കാത്തിരിപ്പിന് വിരാമമായി; അമല്‍ നീരദ്-ദുല്‍ഖര്‍ ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും

Posted By: Nihara
Subscribe to Filmibeat Malayalam

തൊട്ടതെല്ലാം പൊന്നാക്കുന്ന യുവനായകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. ആദ്യ സിനിമയായ സെക്കന്‍ഡ് ഷോ മുതല്‍ ഓരോ സിനിമയിലും മെച്ചപ്പെട്ടു വരുന്ന ദുല്‍ഖറിലെ നടന് പൂര്‍ണ്ണത എത്തിയത് ഇപ്പോഴാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് അമല്‍-ദുല്‍ഖര്‍.

ചെയ്യുന്നതെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന സിനിമകള്‍. അഭിനയം തുടങ്ങിയിട്ട് 4 വര്‍ഷം തികയുന്നതിനിടയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത ദുല്‍ഖര്‍ ആണ് ഇപ്പോള്‍ യൂത്ത് ഐക്കണ്‍. വെറൈറ്റി ചിത്രം ചെയ്യുന്ന സംവിധായകനൊപ്പം വെറൈറ്റി ലുക്കിലുമാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

സെക്കന്‍ഡ് ഷോയില്‍ തുടങ്ങി

2012 ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലെ ഹരിയിലൂടെയാണ് മലയാള സിനിമയിലേക്ക് ദുല്‍ഖര്‍ കടന്നുവന്നത്. നിഷേധിയായ ചെറുപ്പക്കാരന്റെ വേഷം മികച്ചതാക്കാന്‍ ഡിക്യൂവിന് കഴിഞ്ഞു. താരപുത്രന്റെ യാതൊരുവിധ ജാഡകളുമില്ലാതെ കടന്നുവന്ന ദുല്‍ഖറിനെ മലയാള സിനിമ സ്വീകരിച്ചു.

സെലക്ടീവ് സിനിമകള്‍

ഉസ്താദ് ഹോട്ടല്‍, തീവ്രം, അഞ്ചു സുന്ദരികള്‍, പട്ടം പോലെ... ലിസ്റ്റ് നീളുന്നു. ചെയ്യുന്ന ചിത്രങ്ങലെല്ലാം വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ലുക്ക് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്.

ചാര്‍ലിയിലൂടെ സംസ്ഥാന അവാര്‍ഡ്

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ഖറിനെ തേടിയെത്തിയത് ചാര്‍ലിയിലൂടെയായിരുന്നു. ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും ഒരുക്കിയ ചിത്രത്തില്‍ തകര്‍പ്പന്‍ ലുക്കുമായാണ് താരം പ്രത്യക്ഷപ്പെട്ടത്.

അജു മാത്യുവായി അമല്‍ നീരദിനൊപ്പം

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ ഒരുക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ താരപുത്രന്റെ ലുക്ക് ചര്‍ച്ചയായിട്ടുണ്ട്. അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Mollywood youth icon Dulquer Salmaan is on a roller coaster now. All his recent movies did an excellent business in box office. He has committed some very big projects too. One among that is a movie with super director Amal Neerad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X