»   » അഴകപ്പന്‍ സംവിധായകനാകുന്നു; നായകന്‍ ദുല്‍ഖര്‍

അഴകപ്പന്‍ സംവിധായകനാകുന്നു; നായകന്‍ ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam
ഛായാഗ്രഹണത്തില്‍ പേരെടുത്ത അഴകപ്പന്‍ സംവിധായകവേഷമണിയുന്നു. ഒട്ടേറെ ചിത്രങ്ങള്‍ക്ക് മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ച അഴകപ്പന്റെ ആദ്യ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകനാകുന്നത്. പട്ടം പോലെ ന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു തമിഴ് ബ്രാഹ്മണ യുവാവിന്റെ വേഷത്തിലാണ് എത്തുന്നത്.

കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് ബ്രാഹ്മണയുവാവുമായുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയം യുവതലമുറയ്ക്ക് രസിയ്ക്കുന്ന രീതിയില്‍ പറയാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അഴകപ്പന്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം തഞ്ചാവൂരിലാണ് തുടങ്ങുന്നത്. ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്ന എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങള്‍ക്കുശേഷമായിരിക്കും അഴകപ്പന്റെ ചിത്രം തുടങ്ങുക.

ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകന്‍ കെ.യു. മോഹനന്റെ മകള്‍ മാളവിക മോഹനനാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

ഇവര്‍ക്കുപുറമേ, അനൂപ് മേനോന്‍, അര്‍ച്ചനാ കവി, ഇളവരശ്, നന്ദു, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിക്കും. കെ. ഗിരീഷ് കുമാറാണ് തിരക്കഥ ഒരുക്കുന്നത്. അഴകപ്പന്‍ ഇതിനുമുമ്പ് ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി 'സല്യൂട്ട്' എന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.

English summary
Dulquer Salmaan will playing a Tamil Brahmin in his next Mollywood venture, 'Pattam Pole', which will be the first film of camera man azhakappan as a director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam