»   » കാക്കി ദുല്‍ഖറിനും ചേരും! മാസ് ആക്ഷന്‍ ചിത്രവുമായി ദുല്‍ഖറും അന്‍വര്‍ റഷീദും...

കാക്കി ദുല്‍ഖറിനും ചേരും! മാസ് ആക്ഷന്‍ ചിത്രവുമായി ദുല്‍ഖറും അന്‍വര്‍ റഷീദും...

Posted By: Karthi
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളെല്ലാം പൊതു സ്വഭാവം പുലര്‍ത്തുന്നുന്നവയാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. എന്നാല്‍ ചില ചിത്രങ്ങളില്‍ ഇവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായി ദുല്‍ഖര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നതു പോലെ ഒരു മാസ് കഥാപാത്രം ദുല്‍ഖറില്‍ നിന്നും ഇതുവരെ ലഭിച്ചിരുന്നില്ല.

ഇതെന്തൊരു തള്ളാണമ്മോ..! 'പുള്ളിക്കാരനെ' ഉന്തി മരത്തില്‍ കയറ്റി ഫാന്‍സ്! പ്രൊഡ്യൂസറും ഞെട്ടും?

കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയതെന്തിന്?

മമ്മൂട്ടിക്ക് മാസ് ചിത്രം നല്‍കിയ അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മാസ് ആക്ഷന്‍ ചിത്രവുമായി എത്താന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ ആദ്യമായി കാക്കി അണിയുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

ആദ്യത്തെ കാക്കി വേഷം

ദുല്‍ഖര്‍ സല്‍മാന്‍ കരിയറില്‍ ആദ്യമായി കാക്കി അണിയുകയാണ് അന്‍വര്‍ റഷീദ് ചിത്രത്തിലൂടെ. ലാല്‍ ജോസ് ചിത്രമായ വിക്രമാദിത്യനില്‍ ദുല്‍ഖര്‍ പോലീസ് ഓഫീസറായിരുന്നെങ്കിലും അത് പോലീസ് കഥ പറഞ്ഞ ചിത്രമായിരുന്നു. ദുല്‍ഖര്‍ പോലീസ് വേഷവും ധരിച്ചിരുന്നില്ല.

ദുല്‍ഖര്‍ മാത്രമല്ല ആദ്യം

രാജമാണിക്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ആദ്യ പോലീസ് ചിത്രം കൂടെയായിരിക്കും ഇത്. പൂര്‍ണമായും പോലീസ് കഥ പറയുന്ന മാസ് ചിത്രമായിരിക്കും ഇത്.

തിരികെ മാസിലേക്ക്

രാജമാണിക്യം, അണ്ണന്‍ തമ്പി, ഛോട്ടാമുംബൈ എന്നീ ചിത്രങ്ങളിലൂടെ മാസ് കാണിച്ച് തുടങ്ങിയ അന്‍വര്‍ റഷീദ് പിന്നീട് മാസ് വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുകയായിരുന്നു. ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്തപ്പോഴും പിന്നീട് ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം, പറവ എന്നിവയുടെ നിര്‍മാതാവ് ആയപ്പോഴും അന്‍വര്‍ റഷീദ് മാസ് ചിത്രത്തിന് വഴിമാറി നിന്നു.

രണ്ടാം ചിത്രം

ഉസ്താദ് ഹോട്ടിലിലൂടെ മാസ് ചിത്രങ്ങളില്‍ നിന്ന് വഴിമാറിയ അന്‍വര്‍ റഷീദ് ദുല്‍ഖറിനൊപ്പം ചേരുന്ന രണ്ടാമത്തെ ചിത്രം കൂടെയാണിത്. ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍.

തിരക്കഥ പുതുമുഖം

ശിവപ്രസാദ് എന്ന നവാഗതനാണ് ഈ പോലീസ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. അന്‍വര്‍ റഷീദിനൊപ്പം ഒരു പ്രൊജക്ട് ഉണ്ടാകുമെന്നും എന്നാല്‍ ഉണ്ടാകില്ലന്നും ആന്റോ ജോസഫ് അറിയിച്ചിരുന്നു.

സലാം ബുക്കാരി ചിത്രം പിന്നാലെ

ബിപിന്‍ ചന്ദ്ര എഴുതി സലാം ബുക്കാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പോലീസ് വേഷം ചെയ്യുന്നതായി വാര്‍ത്ത വന്നിരുന്നു. ആ ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് ആയിരുന്നു. എന്നാല്‍ ആ ചിത്രം ഇതിന് ശേഷമേ ഉണ്ടാകു എന്നാണ് വിവരം.

ട്രാന്‍സിന്റെ തിരക്കില്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് അന്‍വര്‍ റഷീദിപ്പോള്‍. 15 കോടി മുതല്‍ മുടക്കില്‍ ഇറങ്ങുന്ന ചിത്രം അന്‍വര്‍ റഷീദിന്റേയും ഫഹദ് ഫാസിലിന്റേയും കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമാണ്.

English summary
Dulquer Salmaan turns police officer in Anwar Rasheed movie. Newbie Shivaprasad penned for the mass movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam