»   » ഇതാണോ ഭാവനയുടെ ഐറ്റം ഡാന്‍സ്, കാണൂ

ഇതാണോ ഭാവനയുടെ ഐറ്റം ഡാന്‍സ്, കാണൂ

Posted By:
Subscribe to Filmibeat Malayalam

ആസിഫ് അലി ആദ്യമായി നിര്‍മിച്ച് നായകനാകുന്ന കോഹിനൂര്‍ എന്ന ചിത്രത്തില്‍ ഭാവനയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്നും പറഞ്ഞ് ഇനിയൊരു പുകിലുണ്ടാക്കാനുണ്ടായിരുന്നില്ല. സിനിമകള്‍ കുറഞ്ഞതുകൊണ്ടാണ് നടി ഐറ്റം ഡാന്‍സിലേക്ക് തിരിഞ്ഞതെന്നൊക്കെയായിരുന്നു കിംവദികള്‍

എന്നാല്‍ തങ്ങളുടെ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്ലെന്നും ഒരു കല്യാണപ്പാട്ട് മാത്രമേ ഉള്ളൂവെന്നും പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഈ ഗാനരംഗത്താണ് ഭാവനയുടെ അതഥി വേഷമെന്നും വ്യക്തമാക്കി.


kohinoor-bhavana

ഇനിയും വിശ്വാസമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ആ പാട്ട് കാണാം. കോഹിനൂര്‍ എന്ന ചിത്രത്തില്‍ ഭാവനയുടെ ഐറ്റം ഡാന്‍സ് എന്ന പേരില്‍ പ്രചാരണം ലഭിച്ച കല്യാണപ്പാട്ട് റിലീ ചെയ്തു.


ഡുംഡും എന്ന് തുടങ്ങുന്ന പാട്ട് ഹരിനാരായണന്‍ ബികെ എഴുതി രാഹുല്‍ രാജ് ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ചതാണ്. തന്റെ മുന്‍ കാമുകിയുടെ വിവാഹത്തിന് എത്തി അലമ്പുണ്ടാക്കുന്ന കഥാനാകനെ പാട്ടില്‍ കാണാം. ഇനിയൊന്ന് പാട്ട് കണ്ടുകൊണ്ട് കേള്‍ക്കൂ...


English summary
Dum Dum Dum song from Kohinoor -Bhavana & Asif Ali : The Rocking “Dum Dum Dum” Song Video From “Kohinoor”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam