»   » പൃഥ്വിരാജിന്റെ നായികയായ മമ്മൂട്ടി ആരാധിക പൊതുവേദിയില്‍ വെച്ച് താരത്തെ കണ്ടപ്പോള്‍? പോസ്റ്റ് വൈറല്‍!

പൃഥ്വിരാജിന്റെ നായികയായ മമ്മൂട്ടി ആരാധിക പൊതുവേദിയില്‍ വെച്ച് താരത്തെ കണ്ടപ്പോള്‍? പോസ്റ്റ് വൈറല്‍!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ അഭിമാന താരമായ മമ്മൂട്ടിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകരുണ്ടോ, പരസ്യമായി അംഗീകരിച്ചില്ലെങ്കിലും മെഗാസ്റ്റാറിനെ ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. ഒന്നിനൊന്ന് വ്യത്യസ്തമായ എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയിട്ടുള്ളത്. അരയനായും പോലീസുകാരനായും കര്‍ഷകനായും എന്നുവേണ്ട ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കിയാണ് ആ താരം മുന്നേറുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയ കലാകാരന്‍, മലയാള സിനിമയുടെ സ്വന്തം മെഗാസ്റ്റാറിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെ മറ്റൊരു നായിക കൂടി സിനിമയിലേക്ക് തിരിച്ചുവരുന്നു, 'ട്രാന്‍സി'ലൂടെ!

പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനത്തിലൂടെയാണ് ദുര്‍ഗ കൃഷ്ണ സിനിമയില്‍ തുടക്കം കുറിച്ചത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍ എന്നറിഞ്ഞപ്പോള്‍ ആദ്യം പരിഭ്രമിച്ചിരുന്നുവെന്നും എന്നാല്‍ കൂടെ അഭിനയിച്ച് തുടങ്ങിയപ്പോള്‍ അത് മാറിയെന്നും താരം വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ദുര്‍ഗ കൃഷ്ണ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. താരത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Durga Krishna

മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് 2 ന്റെ വിജയാഘോഷവും അടുത്ത സിനിമകളെക്കുറിച്ചുമുള്ള പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി എത്തിയിരുന്നു. ദുര്‍ഗ കൃഷ്ണയും സദസ്സിലുണ്ടായിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതിനായി നേരെ അടുത്തുചെന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ അരികില്‍ നിറപുഞ്ചിരിയോടെ ജയസൂര്യയും ധര്‍മ്മജനുമുണ്ടായിരുന്നു. ദുര്‍ഗയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കൂ.

English summary
Durga Krishna about Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X