»   » പാട്ടുസീനിനിടെ ഭൂമികുലുക്കം; ഉണ്ണി മുകുന്ദന്‍ വീണു

പാട്ടുസീനിനിടെ ഭൂമികുലുക്കം; ഉണ്ണി മുകുന്ദന്‍ വീണു

By: ലക്ഷ്മി
Subscribe to Filmibeat Malayalam
Unni Mukundan
നായകനും നായികയും പ്രണയിയ്ക്കുന്നതിനിടെ വില്ലന്മാരെത്തി സംഭവം കുളമാക്കുന്ന പല സീനുകളും നമ്മള്‍ കണ്ടിട്ടുണ്ട്, പക്ഷേ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്റെയും ആകാംഷ പുരിയുടെയും പ്രണയരംഗം കുളമാക്കിയത് വില്ലന്മാരാല്ല സാക്ഷാല്‍ ഭൂചലനമായിരുന്നു.

ദുബയിലെ മംസര്‍ പാര്‍ക്കില്‍ ഉണ്ണിയും ആകാംഷയും തമ്മിലുള്ള പ്രണയഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണത്രേ അവിടെ ഭൂചലനമുണ്ടായത്. ചലനത്തിന്റെ തീവ്രതയില്‍ ഉണ്ണിയും ചില സാങ്കേതിക പ്രവര്‍ത്തകരും തെറിച്ചുവീണുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത കെട്ടിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ കൂട്ടമായി പുറത്തേയ്ക്ക് ഓടുന്നത് കണ്ടതോടെയാണത്രേ ഷൂട്ടിങ് സംഘത്തിന് സംഭവം ഭൂചലനമാണെന്ന് മനസ്സിലായത്. ഉടന്‍തന്നെ സാമ്രാജ്യം 2ന്റെ സംവിധായകന്‍ പേരരശ് ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ പറയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കൊന്നും പറ്റിയിട്ടില്ല.

53 കോടി രൂപ ബജറ്റില്‍ ചിത്രീകരിക്കുന്ന സാമ്രാജ്യം- സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രം ദുബയ് കൂടാതെ സ്‌പെയിന്‍, ഓസ്‌ത്രേലിയ, ഇംഗ്ലണ്ട്, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലെല്ലാം ചിത്രീകരിക്കുന്നുണ്ട്. വിജയരാഘവന്‍, ദേവന്‍, കെസി ശങ്കര്‍, റിയാസ് ഖാന്‍, മനോജ് കെ ജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

English summary
Earthquake while malayalam movie shooting.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam