»   » ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

ഈസ്റ്ററിനും വിഷുവിനും ടെലിവിഷനിലേക്ക് എത്തുന്നത് കിടിലന്‍ സിനിമകള്‍! എല്ലാം ഒന്നിനൊന്ന് മെച്ചം!

Written By:
Subscribe to Filmibeat Malayalam

ആഘോഷങ്ങള്‍ നോക്കിയാണ് ഇപ്പോള്‍ പല സിനിമകളും റിലീസിനെത്തുന്നത്. ഈസ്റ്ററിന് മുന്നോടിയായി മമ്മൂട്ടിയുടെ പരേള്‍ റിലീസിനെത്തുകയാണ്. ഒപ്പം മറ്റ് പല ബിഗ് റിലീസ് സിനിമകളും ഈസ്റ്റര്‍ വിഷു പ്രമാണിച്ച് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഒപ്പം മിനിസ്‌ക്രീനിലേക്ക് ആദ്യമായി എത്തുന്നതും നിരവധി സിനിമകളാണ്.

ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയ യുവതാരങ്ങളുടെ കഴിഞ്ഞ വര്‍ഷം ഹിറ്റായ പല സിനിമകളുമാണ് മിനിസ്‌ക്രീനില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തിലെ എല്ലാ ചാനലകളും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നതിന് വേണ്ടിയുള്ള മത്സരമാണെന്ന് ഈ ലിസ്റ്റ് കാണുമ്പോള്‍ പറയാം.

രാമലീല

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയായിരുന്നു രാമലീല. ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ റിലീസിനെത്തിയ സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. രാഷ്ട്രീയ കൊലപാതകവും മറ്റും പ്രമേയമാക്കി നിര്‍മ്മിച്ച സിനിമ പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നു. സച്ചിയായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ ഇത്തവണ ഈസ്റ്റര്‍ വിഷു ആഘോഷ ദിവസങ്ങളില്‍ മിനിസ്്ക്രീനിലേക്ക് എത്തുകയാണ്. വിഷുവിന് മുന്നോടിയായി ദിലീപിന്റെ കമ്മാരസംഭവവും റിലീസ് ചെയ്യുകയാണ്.

ശിക്കാരി ശംഭു

കുഞ്ചാക്കോ ബോബന്റെ 2018 ലെ സൂപ്പര്‍ഹിറ്റ് സിനിമയാണ് ശിക്കാരി ശംഭു. സുഗീത് സംവിധാനം ചെയ്ത സിനിമ ഒരു കോമഡി ഡ്രാമയായിരുന്നു. ജനുവരി 27 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയും തിയറ്ററുകളില്‍ മോശമില്ലാത്ത പ്രതികരണം നേടിയിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായപ്പോള്‍, ഹരീഷ് കണാരന്‍, വിഷ്ണു ഉണ്ണികൃഷണന്‍, ശിവദ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയും ഈസ്റ്റര്‍, വിഷു സീസണില്‍ ടെലിവിഷനിലേക്ക് എത്തുകയാണ്. മാര്‍ച്ച് അവസാനത്തോടെ കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമ തിയറ്ററുകളില്‍ റിലീസിനുമെത്തുന്നുണ്ട്.

വിമാനം

കഴിഞ്ഞ വര്‍ഷം ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ വിമാനവും ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ എത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത സിനിമ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ചതായിരുന്നു. തിയറ്ററുകളില്‍ നിന്നും സിനിമയ്ക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പുതുമുഖ നടിയായ ദുര്‍ഗ കൃഷ്ണയായിരുന്നു സിനിമയില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചിരുന്നത്. ഈ സീസണില്‍ പൃഥ്വിയുടെ രണ്ട് സിനിമകളാണ് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്നത്. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ് സ്‌റ്റോറിയും, പൃഥ്വിരാജ്, റഹ്മാന്‍ കൂട്ടുകെട്ടിലെത്തുന്ന രണം എന്ന സിനിമയും. അതിനൊപ്പമാണ് വിമാനം ടെലിവിഷനിലേക്കും എത്തുന്നത്.

ജയസൂര്യയുടെ സിനിമകള്‍

കഴിഞ്ഞ വര്‍ഷം കിടിലന്‍ സിനിമകളിറക്കി ഞെട്ടിച്ച താരമായിരുന്നു ജയസൂര്യ. ഈ വര്‍ഷം ക്യാപ്റ്റന്‍ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടത്തുകയാണ്. അതിനൊപ്പം ഇത്തവണത്തെ ഈസ്റ്ററിനും വിഷുവിനും ജയസൂര്യയുടെ രണ്ട് സിനിമകളാണ് മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തി പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമയും. മിഥുന്‍ മാനുവല്‍ തോമസിന്റെ ആട് സിനിമയുടെ രണ്ടാം ഭാഗമായ ആട് 2 വുമാണ് ടെലിവിഷനിലേക്ക് എത്തുന്നത്. ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന സിനിമയാണ് ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമ.

ആര്‍എസ്എസിന്റെ കഥ സിനിമയാവുന്നു! അക്ഷയ് കുമാര്‍ നായകന്‍, സംവിധാനം പ്രിയദര്‍ശന്‍? സത്യാവസ്ഥ ഇങ്ങനെയും

യുവതാരങ്ങള്‍ പരീക്ഷിച്ചിട്ടും നടന്നില്ല, ഒടുവില്‍ ദിലീപ് സാധിച്ചെടുത്തു! കമ്മാരന്റെ ലുക്ക് കിടിലന്‍!

English summary
Easter, Vishu festival season is packed with Blockbusters for television viewers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X