twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍, ജയറാം സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടു, കരിയറില്‍ സംഭവിച്ചത് പറഞ്ഞ് ഇബ്രാഹിംകുട്ടി

    By Midhun Raj
    |

    സിനിമാ സീരിയല്‍ താരമായി മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് ഇബ്രാഹിംകുട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിംകുട്ടി സീരിയല്‍ രംഗത്താണ് കൂടുതല്‍ തിളങ്ങിയത്. ആദ്യ കാലത്ത് ദൂരദര്‍ശന്‍ പരമ്പരകളിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ദൂരദര്‍ശനിലെ സൂപ്പര്‍ ഹിറ്റ് പരമ്പരകളിലെല്ലാം ഇബ്രാഹിംകുട്ടി ഭാഗമായി. സീരിയലുകളിലൂടെ ശ്രദ്ധേയനായ ശേഷമാണ് നടന്‍ സിനിമയിലെത്തുന്നത്. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഇബ്രാഹിംകുട്ടി അഭിനയിച്ചത്. വില്ലന്‍ റോളുകളിലും മറ്റ് ചെറിയ വേഷങ്ങളിലും നടന്‍ എത്തി.

    ഗ്ലാമറസ് ചിത്രങ്ങളുമായി നടി, പുതിയ ഫോട്ടോസ് കാണാം

    അതേസമയം സൂപ്പര്‍താര സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് യൂടൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മനസുതുറക്കുകയാണ് ഇബ്രാഹിംകുട്ടി. 'തന്റെ ആദ്യത്തെ തിയ്യേറ്റര്‍ റിലീസ് ശരിക്കും ഷാര്‍ജ ടു ഷാര്‍ജ ആയിരുന്നു' എന്ന് ഇബ്രാഹിംകുട്ടി പറയുന്നു.

    സിനിമ കഴിഞ്ഞപ്പോ നല്ല അഭിപ്രായങ്ങള്‍ വന്നു

    'അങ്ങനെ സിനിമ റിലീസായി നല്ല അഭിപ്രായങ്ങള്‍ വന്നു. ഏകദേശം അമ്പത് ദിവസം എറണാകുളത്ത് ഓടിയ ചിത്രമാണ് ഷാര്‍ജ ടു ഷാര്‍ജ. അന്നത്തെ ഹിറ്റ് സിനിമകളില്‍പ്പെട്ട സിനിമയാണ്. നല്ല പാട്ടുകളും കോമഡിയുമൊക്കെ ഉണ്ട്. ആ ചിത്രം റിലീസായ സമയം ഗ്ലാമര്‍ ഉളള വില്ലന്‍ എന്നൊക്കെ പറഞ്ഞ് എന്നെ കുറിച്ച് പത്ര വാര്‍ത്തകളൊക്കെ വന്നു'.

    അതില്‍ കുറച്ച് അതിഭാവുകത്വം ഉണ്ടെങ്കിലും

    'അതിന് ശേഷം മുന്ന് നാല് സിനിമകളിലേക്ക് എന്നെ സജസ്റ്റ് ചെയ്തു. അതില് ഇച്ചാക്കയുടെ പടമില്ലാരുന്നു. മോഹന്‍ലാലിന്‌റെ സിനിമ, ജയറാമിന്‌റെ സിനിമ, വേറെ ഒന്ന് രണ്ട് സിനിമകളില്‍ കൂടി വിളിച്ചു. നല്ല വേഷങ്ങളാണ്. ചെയ്യണമെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ അതിന് ശേഷം സംഭവിച്ചത് ആ സിനിമകളൊക്കെ വന്നു. എന്നാല്‍ അതിലൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല', ഇബ്രാഹിംകുട്ടി പറയുന്നു.

    അതിന്‌റെ കാരണം എന്താണെന്ന്

    'അതിന്‌റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല' എന്ന് നടന്‍ പറഞ്ഞു. 'അതിന് ശേഷം വലിയ കാര്യമായിട്ട് സിനിമകളൊന്നും വന്നില്ല. പക്ഷേ പത്രങ്ങളില്‍ നല്ല അഭിപ്രായങ്ങളൊക്കെ വന്നപ്പോള്‍ ഞാനും ഒന്ന് മോഹിച്ചുപോയി എന്നുളളത് സത്യമാണ്. എനിക്ക് സിനിമകള്‍ വരും, സിനിമകള്‍ കിട്ടും. ഞാനും ഒരു താരമാകും എന്നൊക്കെ വിചാരിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല'.

    അതിന് ശേഷം ലോകനാഥന്‍ ഐഎസ്,

    'അതിന് ശേഷം ലോകനാഥന്‍ ഐഎഎസ്, ഭഗവാന്‍, ഒരിടത്തൊരു പോസ്റ്റ്മാന്‍ അങ്ങനെയുളള സിനിമകളില്‍ സൗഹൃദത്തിനറെ പേരില്‍ ചെറിയ റോളുകളില്‍ അഭിനയിച്ചു. ഇപ്പോഴും അങ്ങനെ തന്നെയാണ്, വലിയ റോളുകള്‍ വേണമെന്നില്ല. ചെറിയ റോളുകളില്‍ വിളിച്ചാലും ഞാന്‍ പോകും. നമുക്ക് ഇപ്പോ സിനിമ ഉപജീവന മാര്‍ഗമാണോ എന്ന് ചോദിച്ചാല്‍ അതിന് മാത്രം സിനിമകള്‍ വരുന്നില്ല'.

    Recommended Video

    Mohanlal's Aaraattu release date announced
    പക്ഷേ എത്രയോ കാലങ്ങളായിട്ട്

    'പക്ഷേ എത്രയോ കാലങ്ങളായിട്ട് സിനിമയുടെ ഭാഗമാണ്. സിനിമയുടെ ഭാഗത്തുനിന്നുളള ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ഒരാളാണ് ഞാനും. അപ്പോ ആരെങ്കിലും ഒകെ വിളിച്ചാല്‍ പോയി അഭിനയിക്കൂം. അതിന്‌റപ്പുറത്തേക്ക് ഡിമാന്‌റ്‌സ് ഒന്നും ഇല്ല. ഒരുപക്ഷേ സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതിന്‌
    എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാവാം. നമ്മളുടെ അഭിനയം അത്ര വലിയ സംഭവമല്ലാത്തുകൊണ്ടാവാം. അല്ലെങ്കില്‍ മാര്‍ക്കറ്റ് വാല്യൂ ഇല്ലാത്തുകൊണ്ടാവാം. അതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല', ഇബ്രാഹിംകുട്ടി പറഞ്ഞു.

    Read more about: ibrahim kutty mohanlal jayaram
    English summary
    Ebrahimkutty Opens Up He Has Been Dropped From Mohanlal And Jayaram Movies After Sharjah to Sharjah
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X