»   » ലെനിനും ഇടവപ്പാതിയ്ക്കും സമയം നല്ലതല്ല?

ലെനിനും ഇടവപ്പാതിയ്ക്കും സമയം നല്ലതല്ല?

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകം ജ്യോതിഷത്തിലും നല്ലകാലത്തിലും കഷ്ടകാലത്തിലുമെല്ലാം ഏറെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഒരു ചിത്രം പരാജയപ്പെട്ടാലോ, താരങ്ങള്‍ക്ക് മികച്ച കരിയര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ സിനിമാലോകവും മറ്റുള്ളവരെപ്പോലെ കഷ്ടകാലത്തെയാണ് പഴിയ്ക്കാറുള്ളത്. ഇപ്പോഴിതാ ലെനിന്‍ രാജേന്ദ്രനും അദ്ദേഹത്തിന്റെ സിനിമയായ ഇടവപ്പാതിയും ഇത്തരമൊരു കഷ്ടകാലത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

ഇടക്ക് എല്ലാ പ്രശ്‌നങ്ങളും മാറിവരുന്നുവെന്ന് പ്രതീക്ഷിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും പുതിയ പ്രശ്‌നം ഉയര്‍ന്നുവന്നു. ജഗതി ശ്രീകുമാറിന്റെ അപകടവും മനീഷ കൊയ്രാളയുടെ കാന്‍സര്‍ രോഗബാധയും കഴിഞ്ഞ് എല്ലാമൊന്ന് ശരിപ്പെടുത്തിയെടുക്കാന്‍ ലെനിന്‍ തുനിയുമ്പോഴേയ്ക്കും അടുത്തപ്രശ്‌നം വന്നിരിക്കുകയാണ്. ചിത്രത്തില്‍ നായികയാവുന്ന ഉത്തര ഉണ്ണി വിവാദത്തില്‍ അകപ്പെട്ടു. സോളാര്‍ കേസുമായി ഉത്തരയ്ക്ക് ബന്ധമുണ്ടെന്ന് വന്നതോടെ ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാമായി സിനിമയ്ക്ക് നായികയെ സമയത്തിന് കിട്ടാതായി. ഇതോടെ ചിത്രം വീണ്ടും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Edvapathy

എന്നേ പ്രഖ്യാപിയ്ക്കുകയും ഷൂട്ടിങ് തുടങ്ങുകയും ചെയ്ത ചിത്രമാണ് ഇടവപ്പാതി. കുടകില്‍ ഇടവപ്പാതിയുടെ ആദ്യഷെഡ്യൂല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ത്തന്നെ ആദ്യത്തെ പ്രശ്‌നം വന്നു. കുടകിലേയ്ക്ക് യാത്രചെയ്യുകയായിരുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പിന്നീട് ജഗതിയ്ക്ക് പകരം മറ്റൊരു നടനെ കണ്ടെത്തുകയല്ലാതെ ലെനിന് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.

ജഗതിയ്ക്ക് പകരക്കാരനെ വച്ച് ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന മനീഷ കൊയ്രാളയ്ക്ക് കാന്‍സര്‍ ബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി മനീഷ ന്യൂയോര്‍ക്കിലേയ്ക്ക് പോയതോടെ ചിത്രം വീണ്ടും മുടങ്ങി. ബാക്കി ചിത്രീകരണമെല്ലാം പൂര്‍ത്തിയാക്കിയ ലെനിന്‍ മനീഷയെ കാത്തിരിപ്പായി. ഇപ്പോള്‍ മനീഷ രോഗംമാറിതിരികെയെത്തുകയും സെറ്റില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു.

ഇവരെവച്ച് ചിത്രീകരണം പുരോഗമിക്കുന്നതിനെടെയാണ് ഉത്തര പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികയായ ഉത്തരയുടെ അമ്മയായിട്ടാണ് മനീഷ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ കോമ്പിനേഷന്‍ സീനുകള്‍ ഏറെ എടുക്കാനുണ്ടുതാനും

English summary
The much awaited movie Edavapathi, of Director Lenin Rajendren, shooting distured for the thirdtime because of the heroine Uthara's involvement in Solar Scam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam