»   » മേഘനയുടെ രണ്ട് വര്‍ഷത്തെ പ്രണയം സഫലമാകുന്നു... വരന്‍ സിനിമയില്‍ നിന്ന്?

മേഘനയുടെ രണ്ട് വര്‍ഷത്തെ പ്രണയം സഫലമാകുന്നു... വരന്‍ സിനിമയില്‍ നിന്ന്?

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ പ്രണയ സാഫല്യത്തിന്റെ സമയമാണ്. തെലുങ്ക് സിനിമ ലോകത്തെ പ്രണയ ജോഡികളായ നാഗചൈതന്യയും സാമന്തയും വിവാഹിതരായതിന് തൊട്ട് പിന്നാലെയാണ് മറ്റൊരു വിവാഹത്തിന്് തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങൊരുങ്ങുന്നത്. മലയാളം, തമിഴ്, കന്നട സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന മേഘനാ രാജാണ് വിവാഹിതയാകുന്നത്. രണ്ട് വര്‍ഷത്തെ പ്രണയമാണ് സഫലമാകുന്നത്.

ഒടുവില്‍ ഉണ്ണി ആര്‍ മനസ് തുറന്നു, ലീല സിനിമ ആക്കേണ്ടിയിരുന്നില്ല! പിഴച്ചത് ആര്‍ക്ക് രഞ്ജിത്തിനോ?

ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...

meghna raj

കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് മേഘ്‌നയുടെ വരന്‍. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിസംബറിലാണ് വിവാഹം. താരജോഡികളുടെ വിവാഹ നിശ്ചയം ഒക്ടോബര്‍ 22ന് സര്‍ജയുടെ വസതിയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ നടക്കും. മുമ്പ് പ്രണയത്തേക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴൊക്കെ ഇരുവരും ഇക്കാര്യം നിഷേധിച്ചരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 17ന് വിവാഹത്തേക്കുറിച്ച് സര്‍ജ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നാണ് സര്‍ജയോട് അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളുടെ ഭാഗമായി മേഘ്‌ന മാറി. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. സീബ്ര വരകള്‍, 100 ഡിഗ്രി സെല്‍ഷ്യസിന്റെ രണ്ടാം ഭാഗം, ലണ്ടന്‍ ഡ്രീംസ് എന്നിവ അണിയറയില്‍ ഒരുങ്ങുകയാണ്.

English summary
Wedding bells for actress Meghna Raj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam