ബിജിത്ബാലയുടെ നെല്ലിക്കയില്‍ ആസിഫ് അലി
മലയാളസിനിമയില്‍ ഒരു നവാഗതസംവിധായകന്‍ കൂടി അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണ്. മുപ്പതോളം സിനിമകള്‍ക്ക് ചിത്രസംയോജനം നിര്‍വ്വഹിച്ചിട്ടുള്ള ബിജിത്ബാലയാണ് സംവിധായകനാകാനൊരുങ്ങുന്നത്. നെല്ലിക്കയെന്നാണ് ബിജിത്ബാലയുടെ കന്നിച്ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുവതാരം ആസിഫ് അലിയും ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുനത്.
മാധ്യമപ്രവര്‍ത്തകനായ പിആര്‍ അരുണാണ് നെല്ലിക്കയ്ക്ക് കഥ രചിച്ചിരിക്കുന്നത്. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന 'നെല്ലിക്ക' മലയാളി മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒന്നാണ്. അതുപോലെതന്നെ ആ പേരിലൊരുക്കുന്ന ചിത്രം എന്നും ഓര്‍മിക്കാവുന്ന ഒരു ഫാമിലി ത്രില്ലര്‍ എന്റര്‍ടെയിനറായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ബിജിത്ബാല പറയുന്നു.

ഫിബ്രവരി അവസാനം കോഴിക്കോട്ട് നെല്ലിക്കയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. സംഗീതം കൈകാര്യം ചെയ്യുന്നത് ബിജിപാല്‍ ആണ്. ബാബുരാജ് കാലഘട്ടത്തിലെ സംഗീതം ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരിക്കും.
ഷാജൂണ്‍ കാര്യാല്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ സ്ഥിരമായി എഡിറ്റ് ചെയ്തിരുന്നത് ബിജിത്ബാലയായിരുന്നു. ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന പ്രശസ്ത ചിത്രം എഡിറ്റ് ചെയ്തതും ബിജിത്ബാലയായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ കളിയച്ചനും ബിജിത്ബാലയായിരുന്നു എഡിറ്റ് ചെയ്തത്.


Click it and Unblock the Notifications