»   » അരുണ്‍, മുരളിഗോപി, ഇന്ദ്രജിത്ത്‌ ടീം വീണ്ടും

അരുണ്‍, മുരളിഗോപി, ഇന്ദ്രജിത്ത്‌ ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Indrajith
'ഈ അടുത്ത കാലത്ത്‌' മലയാള സിനിമയിലൂണ്ടാക്കിയ ചലനങ്ങള്‍ മാറി വരുന്ന സിനിമയുടെ പ്രകടഭാവം സ്ഥാപിച്ചെടുക്കലായിരുന്നു. പരിചയിച്ചു വന്നിരുന്ന സ്ഥിരം പരിചരണങ്ങളെ വിട്ടുള്ള ഈ അന്വേഷണം കൂടുതല്‍ മികവോടെ 22 ഫീമെയില്‍ കോട്ടയത്തില്‍ ആഷിക്‌ അബു പ്രകടമാക്കി.

വിദേശചിത്രങ്ങളുടെ പ്രകടനങ്ങളിലെ പ്രമേയ പരതയും സമൂഹത്തില്‍ ആലേഖനം ചെയ്യപ്പെട്ട സത്യസന്ധമായ ചില കണ്ടെടുക്കലും പുതിയ ചില വെളിപ്പെടുത്തലുകള്‍ക്ക്‌ സാക്ഷ്യം നില്‌ക്കുമ്പോള്‍, പ്രേക്ഷകരും കാഴ്‌ചയിലുണ്ടായ പുതിയ ഭാവുകത്വത്തെ നേരോടെ സ്വീകരിക്കുന്നു.

പ്രതിലോമപരമായ ചില സൂചകങ്ങള്‍ ഈ അടുത്ത കാലത്ത്‌ പുറത്തുവിടുന്നുണ്ടെങ്കിലും കെട്ടുകാഴ്‌ചകളില്ലാത്ത കാഴ്‌ചയുടെ നീതിരൂപം ഉയര്‍ത്തിപിടിക്കാനും പ്രമേയത്തിന്റെ ഘടന ഉറപ്പിച്ചു നിര്‍ത്താനും അരുണ്‍ കുമാര്‍, മുരളിഗോപി, ഇന്ദ്രജിത്‌ ത്രയങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്‌. തികച്ചും വ്യത്യസ്‌തമായ ഒരു പ്രമേയവുമായാണ്‌ ഇതേ ടീം പുതിയ ചിത്രവുമായി വരുന്നത്‌.

രജപുത്ര ഫിലിംസിന്റെ ബാനറില്‍ രഞ്‌ജിത്താണ്‌ ചിത്രം നിര്‍മ്മിക്കുക.മുരളി ഗോപിയാണ്‌ തിരക്കഥയൊരുക്കുന്നത്‌. മുരളി ഗോപിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അരുണ്‍കുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രചന ജോലികള്‍ നടന്നു കൊണ്ടിരിക്കുന്നേയുള്ളൂ. അതുകൊണ്ട്‌ തന്നെ മറ്റ്‌ താരങ്ങള്‍ ആരെല്ലാമെന്ന്‌ തീരുമാനമായിട്ടില്ല.

English summary
A new movie is going to happen from the same team of the critically acclaimed movie Ee Adutha Kalath

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam