»   » ഈ.മ.യൗ. ചതിച്ചു! കാത്തിരുന്ന പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി!

ഈ.മ.യൗ. ചതിച്ചു! കാത്തിരുന്ന പ്രേക്ഷകരോട് ക്ഷമ ചോദിച്ച് ലിജോ ജോസ് പെല്ലിശ്ശേരി!

Posted By:
Subscribe to Filmibeat Malayalam

പ്രമേയത്തിലും അവതരണത്തിലും പുലര്‍ത്തുന്ന പുതുമ തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ മലയാളത്തിലെ മറ്റ് സംവിധായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ആദ്യ ചിത്രമായ നായകന്‍ മുതല്‍ അങ്കമാലി ഡയറീസ് വരെയുള്ള ചിത്രങ്ങളില്‍ അത് തെളിയക്കപ്പെട്ടതുമാണ്.

അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി!

'മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല, പക്ഷെ...' ജോയ് താക്കോല്‍ക്കാരന്റെ ഭാര്യയെ കൊന്നുകളഞ്ഞതിന് പിന്നിൽ?

പൂര്‍ണമായും യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ.മ.യൗ. ഡിസംബര്‍ ഒന്നിന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് രണ്ടാമതും നീട്ടി. പ്രേക്ഷകരെ നിരാശപ്പെടുത്തിയതില്‍ ലിജോ ജോസ് പെല്ലിശ്ശേരി ക്ഷമ ചോദിക്കുതകയും ചെയ്തു.

റിലീസ് നീട്ടി

ഡിസംബര്‍ ഒന്നിന് ഈ.മ.യൗ. റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാങ്കേതികമായ കാരങ്ങളാല്‍ അപ്രതീക്ഷിതമായി ചിത്രത്തിന്റെ റിലീസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റുകയായിരുന്നു.

വൈഡ് റിലീസ്

ഈ.മ.യൗ.വിന്റെ പ്രിവ്യു ഷോയില്‍ പ്രതീക്ഷകള്‍ക്ക് മുകളിലുള്ള ഒരു റിപ്പോര്‍ട്ടായിരുന്നു ചിത്രത്തേക്കുറിച്ച് ലഭിച്ചത്. അതുകൊണ്ട് തന്നെ അര്‍ഹിക്കുന്ന തരത്തിലുള്ള രാജ്യവ്യാപകമായ റിലീസ് നടത്തി ചിത്രം കൂടുതല്‍ വേദികളിലേക്കും കൂടുതല്‍ പ്രേക്ഷകരിലേക്കും എത്തിക്കാനാണ് തീരുമാനം.

ക്ഷമ ചോദിച്ചു

അപ്രതീക്ഷിതമായി ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതിന് ഈ.മ.യൗ. കാത്തിരുന്ന ഓരോ പ്രേക്ഷകരോടും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മാതാവ് സന്തോഷ് ജോര്‍ജ് കുളങ്ങരയും ക്ഷമ ചോദിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഇക്കാര്യം അറിയിച്ചത്.

പുതിയ റിലീസ് തിയതി

രണ്ട് തവണ റിലീസ് മാറ്റിയ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈ.മ.യൗ. ഏറ്റവും നല്ല രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിക്കുന്ന ഒരു തിയതി കണ്ടെത്തി ഉടനെ അറിയിക്കാം എന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അങ്കമാലി ഡയറീസ് അല്ല

അങ്കമാലി ഡയറീസില്‍ നിന്ന് വ്യത്യസ്തമായ കഥാപരിസരവും അവതരണവുമാണ് ഈ.മ.യൗ.വിന്റേത്. അതുകൊണ്ട് തന്നെ മറ്റൊരു അങ്കമാലി ഡയറീസ് പ്രതീക്ഷിച്ച് തിയറ്ററിലെത്തിയാല്‍ നിരാശയായിരിക്കും ഫലം, എന്നാണ് ചിത്രത്തിന്റെ പ്രിവ്യു കണ്ടവരുടെ അഭിപ്രായം.

കടലോര കാഴ്ച

കടലോര വാസികളുടെ ജീവിതം നിരവധി സിനിമകളില്‍ പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി കടലോര ഗ്രാമിത്തിലെ ഒരു ലാറ്റിന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് ഈ.മ.യൗ.വിന് ഇതിവൃത്തമാകുന്നത്.

പതിനെട്ട് ദിവസങ്ങള്‍

പതിനെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ദേശീയ പുരസ്‌കാരം നേടിയ പിഎഫ് മാത്യൂസാണ് ഈ മ യൗവിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരിക്കഥാകൃത്ത് എന്ന നിലയില്‍ തനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

കഥയാണ് താരം

അങ്കമാലി ഡറീസിന് കൊഴുപ്പേകിയിരുന്നത് പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതമായിരുന്നെങ്കില്‍ ഈ മ യൗവില്‍ കഥയ്ക്കും സിനിമയുടെ മേക്കിംഗിനുമാണ് ലിജോ ജോസ് പല്ലിശേരി പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൈറ്റില്‍ ക്രെഡിറ്റ് സോംങ് മാത്രമാണുള്ളത്. പശ്ചാത്തല സംഗീതത്തിനും കാര്യമായ പ്രാധാന്യമില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Ee Ma Yau Release postponed. The movie focusing on a country wide release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam