»   » ഷെയിന്‍ നിഗത്തിന് പ്രണയം മാത്രമല്ല, വിരഹവുമുണ്ട്! ഈട സൂപ്പര്‍ ഹിറ്റാവുമെന്ന് ട്രെയിലര്‍ പറയുന്നു!

ഷെയിന്‍ നിഗത്തിന് പ്രണയം മാത്രമല്ല, വിരഹവുമുണ്ട്! ഈട സൂപ്പര്‍ ഹിറ്റാവുമെന്ന് ട്രെയിലര്‍ പറയുന്നു!

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു താരപുത്ര സിനിമ കൂടി അണിയറയില്‍ പ്രദര്‍ശനത്തിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന അഭിനയം കാഴ്ച വെച്ച മിമിക്രി താരം അബിയുടെ മകൻ ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ഈട. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ പുതുമുഖ നടിയായി എത്തിയ നിമിഷ സജയനാണ് ഷെയിന്റെ നായികയായി അഭിനയിക്കുന്നത്.

തെന്നിന്ത്യയില്‍ നിന്നും പ്രശസ്തരായ ആ പത്ത് താരങ്ങള്‍ ഇവരാണ്! മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടാകുമോ?

ജനുവരി ആദ്യത്തെ ആഴ്ച തന്നെ റിലീസിനെത്തുമെന്ന് പറഞ്ഞ സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രണയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ അത് മാത്രമല്ല പണയം, വിരഹം, കലാപം എന്നിങ്ങനെ ഇത്തിരി ഹീറോയിസവുമുണ്ടെന്ന് പുതിയ ട്രെയിലറില്‍ കാണിച്ചിരിക്കുകയാണ്.

eeda

ചിത്രത്തില്‍ കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ആനന്ദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയും ഈടയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം അലന്‍സിയര്‍, പി ബാലചന്ദ്രന്‍, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, വിജയന്‍ കാരന്തൂര്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോക സിനിമകളോട് മത്സരിച്ച് ബാഹുബലിയ്ക്ക് പുതിയ നേട്ടം! പുറത്ത് വന്ന പട്ടികയില്‍ ബാഹുബലിയുമുണ്ട്!!

മലബാറും മൈസൂരുവും പശ്ചാതലമാക്കി നിര്‍മ്മിക്കുന്ന സിനിമ ശക്തമായ ഒരു പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 5 ന് തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഔദ്യോഗികമായി തീരുമാനം പുറത്ത് വന്നിട്ടില്ല.

English summary
Eeda to release new Trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X