»   » മൂന്ന് ദിവസം:ഈച്ച റാഞ്ചിയത് 42 കോടി രൂപ!!

മൂന്ന് ദിവസം:ഈച്ച റാഞ്ചിയത് 42 കോടി രൂപ!!

Posted By:
Subscribe to Filmibeat Malayalam
Eega
തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഈച്ചയുടെ വിളയാട്ടം. തെലുങ്ക് ചിത്രമായ ഈഗയും അതിന്റെ ഡബിങ് വേര്‍ഷനുകളും ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് 46.2 കോടി രൂപയാണ്. മലയാളമടക്കം 1200 തിയറ്ററുകളിലാണ് ഈച്ച റീലിസ് ചെയ്ത്. തെലുങ്കില്‍ ഈഗയെന്നും മലയാളത്തില്‍ ഈച്ചയെന്നും തമിഴില്‍ നാന്‍ ഈ യെന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്തത്. പരമ്പരാഗത ശൈലികളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു പ്രതികാര കഥയാണ് ഈച്ചയുടെ പ്രമേയം

തെലുങ്കില്‍നിന്നും മലയാളമടക്കമുള്ള അന്യഭാഷകളിലെ 1200 സ്‌ക്രീനുകളിലേക്കു പറന്നിറങ്ങിയ ഈച്ച ആദ്യ മൂന്നുദിവസം കൊണ്ട് വാരിയത് 46.2 കോടി രൂപ. മലയാളത്തില്‍ മൊഴിമാറ്റി ഇറങ്ങിയ ഈച്ച് തെലുങ്കില്‍ ഈഗയെന്നും തമിഴില്‍ നാന്‍ ഈ യെന്നപേരിലുമാണ് മൂളിപ്പറക്കുന്നത്. ഡബ്ബിംഗ് ജോലികള്‍ തീര്‍ന്നാല്‍ ഈച്ചയ്ക്ക് ബോളിവുഡിലും ചിറകുമുളയ്ക്കും. ഈ വര്‍ഷാവസാനത്തോടെ മാക്കിയെന്ന പേരില്‍ 3ഡിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് ശ്രമങ്ള്‍ നടക്കുന്നത്.

അമേരിക്കയിലും യൂറോപ്പിലുമായി 100 പ്രിന്റുമായെത്തി ആദ്യ മൂന്നു ദിവസം കൊണ്ട് 13.2 കോടിയും കൊണ്ടാണ് ഈച്ച ബോക്‌സ് ഓഫീസില്‍ പാറിപ്പറക്കുന്നത്. ഈച്ചയുടെ തെലുങ്ക് പതിപ്പ് 34 കോടിക്കും തമിഴ് പതിപ്പ് 5 കോടിക്കും വിതരണത്തിനേറ്റെടുത്തപ്പോള്‍, 3.35 കോടിക്ക് സാറ്റലൈറ്റ് അവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്.

തിരക്കഥയും സംവിധാനവും നിര്‍വഹിച്ച എസ്.എസ്. രാജമൗലി ചിത്രം നേടുന്ന വമ്പന്‍ വിജയത്തില്‍ സന്തോഷവാനാണ്. ഏഴ് കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചാണ് ഈച്ചയുടെ ഷൂട്ടിങ് രാജമൗലി ആരംഭിച്ചത്. എന്നാല്‍ ഒന്നരവര്‍ഷത്തെ ഷൂട്ടിങ് പൂര്‍ത്തിയായപ്പോഴേക്കും 35 കോടിയോളം രൂപ 137 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് വേണ്ടി ചെലവായി.

2234 വിഷ്വല്‍ ഇഫക്ട്‌സ് രംഗങ്ങളാണ് ഈഗയിലുള്ളത്. 3500 വിഎഫ്എക്‌സ് രംഗങ്ങളുള്ള ഷാരൂഖ് ഖാന്റെ രാ വണ്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഈച്ചയ്ക്ക് മുന്നിലുള്ളത്.

English summary
Eega (housefly in Telugu), a techno-graphical extravaganza which hit 1,200 screens globally on Friday, is setting the box office on fire

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam