»   » ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത സിനിമയ്ക്കും ചെഗ്വേരയുടെ വിധി, മുരളി ഗോപി!!!

ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത സിനിമയ്ക്കും ചെഗ്വേരയുടെ വിധി, മുരളി ഗോപി!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. എന്നാല്‍ തിയറ്ററില്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി. ചിത്രം കൈകാര്യം ചെയ്ത പ്രമേയത്തിന്റെ പേരില്‍ ചിത്രം ഒതുക്കപ്പെടുകയായിരുന്നു. സമകാലിക രാഷ്ട്രീയത്തെ തുറന്ന് കാട്ടിയ ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ജോയ് താക്കോല്‍ക്കാരന്‍!!! ഒപ്പം ജയസൂര്യയുടെ പുതിയ സംരംഭവും!!!

ആടാനും പാടാനും മാത്രമല്ല നായികമാര്‍!!! ശക്തമായ നാല് സ്ത്രീകഥാപാത്രങ്ങളുമായി പൃഥ്വിരാജ് ചിത്രം!!!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയറ്ററിലെത്തി നാല് വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന് നേരിടേണ്ടി വന്ന അവസ്ഥയേക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി. സിനിമയെ ഇല്ലാതാക്കിയ ഇടപെടലുകളേക്കുറിച്ചും ആ സമയത്ത് മിണ്ടാതിരുന്ന ബുദ്ധിജീവികളേക്കുറിച്ചും പരാമര്‍ശിക്കുന്നതാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുരളി ഗോപിയുടെ മൂന്നാം ചിത്രം

തിരക്കഥാകൃത്തെന്ന നിലയില്‍ മുരളി ഗോപിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. ലാല്‍ ജോസ് ചിത്രം രസികനിലൂടെ തിരക്കഥാകൃത്തും നടനുമായി മുരളി ഗോപി അരേങ്ങറ്റം നടത്തിയ ശേഷം പിന്നീട് ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ അടുത്ത കാലത്ത് എന്ന സിനിമയുമായി വീണ്ടുമെത്തിയത്. അതിന് പിന്നാലെയായിരുന്നു അരുണ്‍ കുമാര്‍ അരവിന്ദിന്റെ സംവിധാനത്തില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംഭവിക്കുന്നത്.

ചെഗ്വേരയുടെ ജന്മദിനത്തില്‍

രണ്ട് തവണ റിലീസ് ഡേറ്റ് മാറ്റിവച്ച ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒടുവില്‍ റിലീസിനെത്തിയത് 2017 ജൂണ്‍ 14നായിരുന്നു. എന്നാല്‍ ഇതൊരു ആകസ്മികതയായിരുന്നു. കാരണം അന്നേ ദിവസമായിരുന്നു ഏണെസ്‌റ്റോ ചെഗ്വേരയുടെ ജന്മദിനം.

ചെഗ്വേരയുടെ അതേ ഗതി

പിറന്നാളുകാരന്റെ അതേ ഗതി തന്നെയായിരുന്നു ചിത്രത്തിനും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനും ഒട്ടേറെ ഒളിപ്പോരുകള്‍ നേരിടേണ്ടി വന്നു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി കേന്ദ്രങ്ങളില്‍ നിന്നായിരുന്നു സിനിമയ്‌ക്കെതിരെ ഒളിപ്പോരുകള്‍ വന്നത്.

ചതിയിലൂടെ സിനിമയെ ഒതുക്കി

ഭീഷണികള്‍ ഒട്ടേറെ നേരിട്ടെങ്കിലും കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ സിനിമ കുഴപ്പമില്ലാതെ ഓടി. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ അതായിരുന്നില്ല സ്ഥിതി. അവര്‍ ചതിയിലൂടെ തന്ത്രപരമായി സിനിമയെ ഒതുക്കി. ആദ്യം കാലിലും പിന്നീട് നെഞ്ചിലും വെടിയുതിര്‍ത്തു.ഹൃദയത്തില്‍ രക്തം വാര്‍ന്ന് ആ സിനിമ മരിച്ചു.

ബുദ്ധിജീവികള്‍ തിരക്കിലായിരുന്നു

വിഷയങ്ങളോടും സംഭവങ്ങളോടും പക്ഷപാതപരമായി പ്രതികരിക്കുന്ന ബുദ്ധിജീവികള്‍ അന്ന് തിരക്കിലായിരുന്നു. തങ്ങള്‍ എന്തല്ല, അതാണെന്നവര്‍ മുദ്രകുത്തി. അവര്‍ സൗകര്യപൂര്‍വ്വം മിണ്ടാതിരുന്നു. സിനിമ എന്തല്ല, അതാണെന്ന് വിശേഷിപ്പിക്കുന്നതും കേട്ടു.

സിനിമ ഉയര്‍ത്തെഴുന്നേറ്റു

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ രഹസ്യമായി പുകഴ്ത്തുകയും പരസ്യമായി മിണ്ടാതിരിക്കുകയും ചെയ്തു. ഇന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവര്‍ അന്ന് വിരലനക്കിയില്ല. എന്നാല്‍ മരണാനന്തരം എല്‍ആര്‍എല്‍ സ്വയം ഉയര്‍ത്തെഴുന്നേറ്റു. പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു.

ചെഗ്വേരയുമായുള്ള സാമ്യം

ചെഗ്വേരയുടെ പിറന്നാള്‍ ദിനത്തില്‍ തിയറ്ററിലെത്തിയ ഈ ചിത്രത്തിന് ചെഗ്വേരയുമായി സാമ്യം ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടപ്പെടുകയും മരണാന്തരം സ്‌നേഹിക്കപ്പെടുകയും ചെയ്തു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ തിയേറ്ററില്‍ പോയി കണ്ട എല്ലാവര്‍ക്കും പ്രത്യേക പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നുണ്ട് മുരളി ഗോപി തന്റെ പോസ്റ്റിലൂടെ.

ഫേസ്ബുക്ക് പോസ്റ്റ്

ചിത്രത്തിന്റെ നാലാം വാര്‍ഷികത്തില്‍ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

English summary
After deferring the release date a couple of times, it was by poetic coincidence that the film finally got released on JUNE 14, which happens to be the day on which Ernesto Che Guevara was born! Like our B'day boy, the film too had to face covert foul play, from identified as well as unidentified sources, right from the moment it rogered in.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam