»   » ചിത്രീകരണത്തിനിടെ നടന്‍ റിയാസ് ഖാന് നേരെ ചീമുട്ടയേറിഞ്ഞു

ചിത്രീകരണത്തിനിടെ നടന്‍ റിയാസ് ഖാന് നേരെ ചീമുട്ടയേറിഞ്ഞു

Written By:
Subscribe to Filmibeat Malayalam

പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്ന താരങ്ങള്‍ക്ക് ആരാധകരില്‍ നിന്ന് പല മോശമായ അനുഭവങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അമിതമായ ആരാധന കാണിച്ച് കെട്ടിപ്പുണര്‍ന്നവര്‍ക്കും പിന്നില്‍ നിന്ന് തോണ്ടിയവര്‍ക്കുമൊക്കെ താരങ്ങള്‍ അപ്പോള്‍ തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്.

നടന്‍ റിയാസ് ഖാനും അത്തരമൊരു അനുഭവമുണ്ടായിരിക്കുകയാണ്. പൊതു പരിപാടിയിലൊന്നുമല്ല സംഭവം, ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ്. താരം പ്രതികരിച്ചതായി ഇതുവരെ അറിവായിട്ടുമില്ല.

 riyaz-khan

കോട്ടയത്തെ കുറക്കച്ചാലില്‍ സിനിമാ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാജു ചമ്പക്കര തമിഴിലും മലയാളത്തിലുമായി സംവിധാനം ചെയ്യുന്ന ചിന്നദാദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു.

ഷൂട്ടിങ് കാണാനെത്തിയ ആരാധകരിലൊരാള്‍ നടന് നേരെ ചീമുട്ട എറിയുകയായിരുന്നു. ചിത്രീകരണം അലങ്കോലപ്പെടുത്താനുള്ള ശ്രമിത്തിനെതിരെ നിര്‍മാതാവ് എന്‍ ഗോപാലകൃഷ്ണനും അണിയറപ്രവര്‍ത്തകരും പ്രതികരിച്ചു.

English summary
During the shoot of his upcoming movie, eggs were thrown at actor Riyaz Khan on Thrusday at Karukachal, Kottayam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam