»   » പെരുന്നാള്‍ ചിത്രങ്ങളില്‍ ആസിഫ് അലി മാത്രം വെള്ളിയാഴ്ച തിയറ്ററില്‍!!! മറ്റ് ചിത്രങ്ങള്‍???

പെരുന്നാള്‍ ചിത്രങ്ങളില്‍ ആസിഫ് അലി മാത്രം വെള്ളിയാഴ്ച തിയറ്ററില്‍!!! മറ്റ് ചിത്രങ്ങള്‍???

Posted By: Karthi
Subscribe to Filmibeat Malayalam

കേരളത്തിലെ തിയറ്ററുകളില്‍ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തിട്ട് ഒരു മാസത്തോളമാകുന്നു. പെരുന്നാള്‍ ആഘോഷിക്കാനായി ആറ് മലയാള ചിത്രങ്ങളാണ് തയാറെടുത്തിരിക്കുന്നത്. അതില്‍ നാല് ചിത്രങ്ങള്‍ പെരുന്നാളിന് മുമ്പും രണ്ട് ചിത്രങ്ങള്‍ പെരുന്നാള്‍ ദിനത്തിന് ശേഷവും തിയറ്ററുകളിലെത്തും. 

പെരുന്നാള്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ദിലീപ് ചിത്രവും ഉള്‍പ്പെടും. പിന്നെ വീണ്ടും തിയറ്ററുകള്‍ പുതിയ ചിത്രങ്ങളാല്‍ സജീവമാകാന്‍ ഒരു മാസത്തോളം സമയമെടുക്കും, ഓണച്ചിത്രങ്ങള്‍ എത്തുന്നതുവരെ. പെരുന്നാള്‍ ആഘോഷിക്കാന്‍ മലയാള ചിത്രങ്ങള്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും തിയറ്ററിലെത്തുന്നുണ്ട്.

അവരുടെ രാവുകള്‍

പെരുന്നാള്‍ ചിത്രങ്ങളില്‍ ആദ്യം മലയാളത്തില്‍ റിലീസിന് എത്തുന്നത് ആസിഫ് അലി നായകനായി എത്തുന്നു അവരുടെ രാവുകളാണ്. സിനിമ വെള്ളിയാഴ്ച്ച തിയറ്ററിലെത്തും. ഉണ്ണി മുകുന്ദനും വിനയ് ഫോര്‍ട്ടും ആസിഫിനൊപ്പം എത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. ഫിലിപ്പ് ആന്‍ഡ് മങ്കിപ്പെന്നിന് ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍.

ഒരു സിനിമാക്കാരന്‍

വിനീത് ശ്രീനിവാസനും രജിഷ വിജയനും നായികാനായകന്മാരായി എത്തുന്ന ഒരു സിനിമാക്കാരന്‍ ശനിയാഴ്ച്ച തിയറ്ററുകളിലെത്തും. പയ്യന്‍സിന് ശേഷം ലിയോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നു. എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന 25ാമത്തെ സിനിമയാണിത്.

റോള്‍ മോഡല്‍സ്

ദിലീപ് നായകനായി എത്തിയ റിംഗ് മാസ്റ്ററിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോള്‍ മോഡല്‍സ്. ഫഹദ് നായകനായി എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. വിനയ് ഫോര്‍ട്ട്, വിനായകന്‍, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. റോള്‍ മോഡല്‍സും ശനിയാഴ്ച തിയറ്ററിലെത്തും.

വിശ്വാസപൂര്‍വ്വം മന്‍സൂര്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസപൂര്‍വ്വം മന്‍സൂര്‍ ശനിയാഴ്ച്ച തിയറ്ററിലെത്തും. ആനന്ദത്തിലൂടെ ശ്രദ്ധേയനായ റോഷന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയാകുന്ന പ്രയാഗ മാര്‍ട്ടിനാണ്. 2011ല്‍ പുറത്തിറങ്ങിയ വീരപൂത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അന്യഭാഷാ ചിത്രങ്ങള്‍

തമിഴിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങളാണ് പെരുന്നാളിന് കേരളത്തിലെ തിയറ്ററുകളില്‍ എത്തുന്നത്. ജയം രവിയെ നായകനാക്കി എഎല്‍ വിജയ് ഒരുക്കുന്ന വനമകനും സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൂബ് ലൈറ്റും. രണ്ട് ചിത്രങ്ങളും വെള്ളിയാഴ്ച്ച തിയറ്ററിലെത്തും.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഈ പെരുന്നാളിന് രണ്ട് ചിത്രങ്ങളാണ് ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങുന്നത്. ആദ്യ ചിത്രം റോള്‍ മോഡല്‍ പെരുന്നാളിന് മുന്നോടിയായി തിയറ്ററിലെത്തുമെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം 29നാണ് തൊണ്ടിമതലും ദൃക്‌സാക്ഷിയും റിലീസ് ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രത്തില്‍ പുതുമുഖം നിമിഷയാണ് നായികയാകുന്നത്.

ടിയാന്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തരിക്കുന്ന മാസ് ചിത്രമാണ് ടിയാന്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്നു. ഉത്തരേന്ത്യയിലെ ജാതി കലാപം വിഷയമാകുന്ന ചിത്രവും പെരുന്നാളിന് പിന്നാലെ 29ന് തിയറ്ററിലെത്തും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേള ചിത്രത്തിനായി യഥാര്‍ത്ഥത്തില്‍ ചിത്രകരിച്ചിട്ടുണ്ട്.

English summary
Six Malayalam movies will hit the screens on Eid. Asif Ali starrer Avarude Ravukal will be on Friday. Three movie including Role Models, Oru Cinemakkaran, Viswasapoorvam Mansoor will hit the screens on Saturday. Rest of the two movies will be on 29th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam