»   » പെരുന്നാള്‍ ആഘോഷത്തിന് ആസിഫും ഫഹദും ഒപ്പം പൃഥ്വിയും വിനീതും!!! ഫഹദിന് രണ്ട് ചിത്രങ്ങള്‍!!!

പെരുന്നാള്‍ ആഘോഷത്തിന് ആസിഫും ഫഹദും ഒപ്പം പൃഥ്വിയും വിനീതും!!! ഫഹദിന് രണ്ട് ചിത്രങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

വേനലവധിയുടെ ആഘോഷം കഴിഞ്ഞ് മറ്റൊരു ഉത്സവത്തിന് മലയാള സിനിമ തയാറെടുക്കയാണ്. കഴിഞ്ഞ അവധിക്കാലം മികച്ച വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ മലയാളത്തിന് കഴിഞ്ഞിരുന്നു. ജൂണ്‍ 23ഓടെ ഈദ് ആഘോഷിക്കാന്‍ ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിത്തുടങ്ങും. 

തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷന്റെ മാതൃകയില്‍ വീടൊരുക്കാന്‍ രാജമൗലി!!! 100 ഏക്കറില്‍???

പ്രാങ്ക് വീഡിയോ!!! ആരാധരെ പൊട്ടന്മാരാക്കി ഷാരുഖ്... കണക്ക് പറഞ്ഞ് കാശും വാങ്ങി, കോടികള്‍???

ബാഹുബലി തരംഗത്തിന് അയവ് വന്നതോടെ അഞ്ച് ചിത്രങ്ങളാണ് റിലീസിനായി തിയറ്ററിലേക്ക് എത്തുന്നത്. അക്കൂട്ടത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്ല എന്നതും പ്രത്യേകതയാണ്. കൂട്ടത്തില്‍ വമ്പന്‍ റിലീസായി എത്തുന്നത് പൃഥ്വിരാജ് ചിത്രം ടിയാനാണ്.

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ല

വിഷുവിന്റെ പ്രധാന ആകര്‍ഷണമായിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും പെരുന്നാള്‍ ആഘോഷിക്കാന്‍ തിയറ്ററിലേക്ക് എത്തില്ല. മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ജൂണ്‍ 23നാണ് തിയറ്ററിലെത്തുന്നത്. മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ് ഈദ് റിലീസായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. സ്ട്രീറ്റ് ലൈറ്റും ജൂലൈ റിലീസായി എത്തും.

ടിയാന്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിയാന്‍. ചിത്രത്തിന്റെ ട്രെയിലറും ടീസറും ക്യാരക്ടര്‍പോസ്റ്ററുകളും പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ വളരെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിഎന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപിയും ഇന്ദ്രജിത്തും പൃഥ്വിരാജിനൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും

ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മഹേഷിന്റെ പ്രതികാരത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിമിഷയാണ് നായിക. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ശ്യാം പുഷ്‌കരന്‍ ക്രിയേറ്റ് ഡയറക്ടറായി ചിത്രത്തിലുണ്ട്.

ഒരു സിനിമാക്കാരന്‍

എഴുത്തിനും സംവിധാനത്തിനും താല്ക്കാലിക അവധി നല്‍കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രമാണ് ഒരു സിനിമാക്കാരന്‍. എല്‍ജെ ഫിലിംസിന്റെ 25ാമത് സിനിമയായി തിയറ്ററിലെത്തുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. പച്ചമരത്തണലില്‍, പയ്യന്‍സ് എന്നീ ചിത്രങ്ങളൊരുക്കിയ ലിയോ തദ്ദേവൂസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ഇത്.

അവരുടെ രാവുകള്‍

ഏറെ പ്രതീക്ഷകളോടെ തിയറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് അവരുടെ രാവുകള്‍. വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഹിറ്റ് ചിത്രമായ ഫിലിപ്പ് ആന്‍ഡ് മങ്കി പെന്നിന്റെ സംവിധായകരില്‍ ഒരാളായ ഷാനില്‍ മുഹമ്മദാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം തിയറ്ററിലെത്തുന്ന മൂന്നാമത്തെ ആസിഫ് അലി ചിത്രമാണ് അവരുടെ രാവുകള്‍.

റോള്‍ മോഡല്‍സ്

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഏറെ സെലക്ടീവാകുകയും സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ഫഹദ് ഫാസില്‍ രണ്ട് ചിത്രങ്ങളുമായിട്ടാണ് ഇക്കുറി പെരുന്നാളിന് എത്തുന്നത്. റിംഗ് മാസ്റ്ററിന് ശേഷം റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ റോള്‍ മോഡല്‍സ് ആണ് ഫഹദ് നായികനായി പെരുന്നാളിന് എത്തുന്ന രണ്ടാമത്തെ ചിത്രം. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, വിനായകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.

ദിലീപ് ചിത്രം ജൂലൈയില്‍

വിഷു ആഘോഷിക്കാന്‍ നേരത്തെ എത്തിയ ദിലീപ് ഇക്കുറി പെരുന്നാളിന് അല്പം വൈകിയാണ് തിയറ്ററിലെത്തുന്നത്. ദിലീപ് നായകനാകുന്ന രാമലീല ജൂലൈ ഏഴിനാണ് തിയറ്ററിലെത്തുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്ന സച്ചിയാണ്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

English summary
Prithviraj, Fahad Fazil, Asif Ali, Vineeth Sreenivasan movies will hit the screens on Eid. Fahad Fazil has two movies for the Eid. Dileep, Mammootty, Mohanlal movies will released on July.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam