»   »  താപ്പാനയുടെ പിന്നാലെ റണ്‍ ബേബി റണ്‍

താപ്പാനയുടെ പിന്നാലെ റണ്‍ ബേബി റണ്‍

Posted By:
Subscribe to Filmibeat Malayalam

ഓണവും റംസാനും ലക്ഷ്യമാക്കി മോളിവുഡില്‍ ഒരുകൂട്ടം സിനിമകളൊരുങ്ങുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം ഒരുകൂട്ടം സിനിമകളാണ് ഈ സീസണ്‍ ലക്ഷ്യമാക്കി അണിയറയിലുള്ളത്.

Run Baby Run-Thappana

പതിവ് തെറ്റിച്ച് ഓണത്തിന് മുമ്പേ ചെറിയ പെരുന്നാളെത്തുന്നത് സിനിമാക്കാര്‍ക്കും ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ നോമ്പുകാലത്തിനിടയ്ക്ക് ഓണം വന്നുപെട്ടത് സിനിമാവിപണിയ്ക്ക് വന്‍തിരിച്ചടിയായിരുന്നു. എന്നാലിത്തവണ തിരുവോണത്തിന് പത്ത് ദിവസം മുമ്പേ റംസാനെത്തുന്നത് വിപണിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

മമ്മൂട്ടി നായകനാക്കി ജോണി ആന്റണി ഒരുക്കുന്ന താപ്പാനയാണ് ഈ സീസണില്‍ ആദ്യമെത്തുന്നത്. ആഗസ്റ്റ് 20നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ജോഷി ചിത്രമായ റണ്‍ ബേബി റണ്ണും തിയറ്ററുകളിലെത്തും. ആഗസ്റ്റ് 29ലേക്കാണ് ലാല്‍ ചിത്രം ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഗ്യാലക്‌സ് ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ഈ രണ്ടു സിനിമകളുടെയും ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് മോളിവുഡിന് ഏറെ നിര്‍ണായകമാണ്.

ഷൂട്ടിങ് ഏറെ നീണ്ടുപോയ ദിലീപിന്റെ മരുമകന്‍, ജയറാമിന്റെ മാന്ത്രികന്‍, പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം സിംഹാസനവും ഈ സീസണില്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഫഹ്ത ഫാസിലിന്റെ ഫ്രൈഡേയും അല്ലു അര്‍ജ്ജുന്റെ ഗജപോക്കിരിയും എത്തുന്നതോടെ ഈ ഓണാഘോഷം തിയറ്ററുകളിലും തിരതല്ലും.

English summary
Eight movies will compete for the commercial success during the Ramzan- Onam season of 2012. The big superstars of Malayalam will make their presence felt through the movies 'Thappana' and 'Run Bay Run'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam