»   » വെറുതെ മാറ്റിയതല്ല ഈമയൗ റിലീസ്, ആ തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നത്?

വെറുതെ മാറ്റിയതല്ല ഈമയൗ റിലീസ്, ആ തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നത്?

Written By:
Subscribe to Filmibeat Malayalam

റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ അവശേഷിക്കവെയാണ് ഈമയൗ റിലീസ് മാറ്റിയത്. ഒരു ദിവസത്തിന് ശേഷം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സിനിമ കാണാനായി ടിക്കറ്റെടുക്കാന്‍ നിന്നവരെ നിരാശപ്പെടുത്തി റിലീസ് മാറ്റിയപ്പോള്‍ അത് ഇത്രയും നീളുമെന്ന് ആരാധകരും കരുതിയിരുന്നില്ല. എന്നാല്‍ ആ റിലീസ് മാറ്റിവെച്ചതിന് പിന്നില്‍ ശക്തമായ ചില കാരണങ്ങളുണ്ട്.

വിവാഹ വിരുന്നില്‍ അതിസുന്ദരിയായി ദിവ്യ ഉണ്ണി, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ഡിസംബര്‍ ഒന്നിനായിരുന്നു റിലീസിങ്ങ് നിശ്ചയിച്ചത്. പിന്നീടത് രണ്ടിലേക്ക് മാറ്റി. പിന്നീട് ഈ തീരുമാനവും മാറ്റുകയായിരുന്നു. അതിനിടയില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടവര്‍ ചിത്രത്തക്കുറിച്ച് മികച്ച അഭിപ്രായം കൂടി പറഞ്ഞതോടെ ആരാധകരുടെ ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നമായിരുന്നില്ല ചിത്രത്തിന്റെ റിലീസ് മാറ്റിയതിന് പിന്നില്‍. അക്കാര്യത്തെക്കുറിച്ച് സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ വ്യക്തമാക്കുന്നുണ്ട്. അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

റിലീസ് മാറ്റിയതിന് പിന്നില്‍

തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പായിരുന്നു റിലീസ് മാറ്റിയത്. തുടക്കത്തില്‍ സാങ്കേതിക പ്രശ്‌നമായിരുന്നു പറഞ്ഞത്. എന്നാല്‍ അതായിരുന്നില്ല റിലീസ് മാറ്റി വെച്ചതിന് പിന്നിലെ കാരണമെന്ന് സംവിധായകന്‍ പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

ടീസറിനും പോസ്റ്ററിനും ലഭിച്ച സ്വീകാര്യത

അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക മനം കവര്‍ന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഈമയൗ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനുമൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

റിലീസിങ്ങ് നീളും

ചിത്രത്തിന്റെ റിലീസിങ്ങ് ഇതുവരെയും തീരുമാനിച്ചിട്ടില്ല. തിയേറ്ററുകളിലേക്ക് ഈ സിനിമ എത്താനായി ഇനിയും കാത്തിരിക്കണം. ജൂണ്‍, ജൂലൈ മാസങ്ങളില്‍ റിലീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ പറയുന്നു.

റിലീസ് ചെയ്യാത്തതിന് പിന്നിലെ കാരണം

വിവിധ ചലച്ചിത്ര മേളകളില്‍ ഈമയൗപ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. റിലീസ് ചെയ്താല്‍ മത്സര വിഭാഗത്തില്‍ പരിഗണിക്കില്ലെന്നതിനാലാണ് റിലീസ് നീട്ടിയതെന്നും സംവിധായകന്‍ പറയുന്നു.

18 ദിവസത്തിനുള്ളില്‍

18 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ പ്രമേയം

കടലോര മേഖലയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ സംഭവിക്കുന്ന മരണമാണ് സിനിമയുടെ പ്രമേയം. പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രാജേഷ് ജോര്‍ജ് കുളങ്ങരയാണ് ചിത്രം നിര്‍മ്മിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകള്‍

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച കലാകാരനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 2010 ല്‍ നായകനെന്ന സിനിമയുമായാണ് അദ്ദേഹം തുടക്കം കുറിച്ചത്. സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍, അങ്കമാലി ഡയറീസ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അദ്ദേഹമാണ്.

English summary
Lijo Jose Pellissery is talking about emayu Release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam