Just In
- 6 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 6 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 7 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എമ്പുരാന് അങ്ങേക്ക് സമര്‍പ്പിക്കുന്നു! ഭരത് ഗോപിയെ ഓര്‍മ്മിച്ച് പൃഥ്വിരാജ്! പോസ്റ്റ് വൈറലാവുന്നു!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് എമ്പുരാന്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജും മുരളി ഗോപിയും ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയില്‍ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള യാത്രയും സെയ്ദ് മസൂദിനെക്കുറിച്ചുമൊക്കെ കൂടുതലായി പറഞ്ഞാണ് ഇനി തങ്ങളെത്തുന്നതെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് താന്‍ ഈ സിനിമയിലേക്ക് കടക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥയൊരുക്കിയത്. ഒരു ഭാഗത്തില്‍ പറഞ്ഞുപോവാന്‍ കഴിയുന്ന ചിത്രമല്ല ഇതെന്ന് അന്നേ തങ്ങള്‍ ഇരുവരും മനസ്സിലാക്കിയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. മുരളി ഗോപിയുടെ പിതാവായ ഭരത് ഗോപി അന്തരിച്ചിട്ട് 12 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മോഹന്‍ലാലും പൃഥ്വിരാജുമുള്പ്പടെ നിരവധി പേരാണ് എത്തിയിട്ടുള്ളത്. പൃഥ്വിരാജിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. ഞങ്ങൾ കണ്ടുമുട്ടിയ സമയങ്ങളിൽ എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന്റെ മകനും ഞാനും സഹോദരന്മാരായി മാത്രമല്ല ഒരു എഴുത്തുകാരനും സംവിധായകനുമെന്ന രീതിയിലും ബന്ധം സ്ഥാപിക്കുമെന്ന്, എമ്പുരാൻനിങ്ങൾക്കുള്ളതാണ് അങ്കിൾ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിയും മുരളി ഗോപിയും അടുത്ത സുഹൃത്തുക്കളാണ്. പല കാര്യങ്ങളിലും തങ്ങള്‍ സമാനതയുള്ളവരാണെന്ന് താരം പറഞ്ഞിരുന്നു.