»   » അമേരിക്കന്‍ മലയാളിയുടെ കഥ പറയുന്ന ചിത്രം

അമേരിക്കന്‍ മലയാളിയുടെ കഥ പറയുന്ന ചിത്രം

Posted By:
Subscribe to Filmibeat Malayalam

കൈരളി ടിവിയിലെ പ്രവാസലോകം എന്ന പരിപാടിയിലൂടെ പ്രസിദ്ധനായ റഫീഖ് റാവുത്തര്‍ ആദ്യമായി സിനിമ സംവിധാനരംഗത്തേക്ക് കടന്നുവരുന്ന ചിത്രമാണ് ഇഎംഎസ്സും പെണ്‍കുട്ടിയും. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്റെ ഇതേ പേരിലുള്ള ചെറുകഥയാണ് ചിത്രത്തിന്റെ അവലംബം.

ചിത്രത്തിന്റെ പൂജ എറണാകുളം ബിടിഎച്ച് സരോവറില്‍ നടന്നു. മലയാളസിനിമയില്‍ ഇത്തരത്തിലുള്ള ഒരു
പ്രമേയം ആദ്യമാണെന്ന് നിലവിളക്കിലെ ആദ്യതിരി തെളിയിച്ചശേഷം മമ്മൂട്ടി അഭിപ്രായപ്പെടുകയുണ്ടായി. മനുഷ്യന്‍ എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ അതിര്‍ഭേദങ്ങളില്ലാതെ പ്രഖ്യാപിക്കുന്ന ചിത്രം പ്രവാസ ജീവിതത്തിന്റെ തീക്ഷണമായ അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടുന്നു.

ക്രിസ് സിനിമയുടെ ബാനറില്‍ സന്തോഷ് ഓട്ടപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോസ്-സിനി ദമ്പതിമാര്‍ക്കിടയിലേക്ക് കടന്നുവരുന്ന ശെല്‍വന്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ തീവ്രമാണ്. തിരുവിതാംകൂറില്‍ നിന്ന് അമേരിക്കയില്‍ എത്തിപ്പെടുന്ന ജോസും ഭാര്യ സിനിയും അവിടുത്തെ മലയാളി സമൂഹവുമാണ് ചിത്രത്തിന്റെ പ്രധാന പാശ്ചാത്തലം.

എ.ജെ മുഹമ്മദ് ഷഫീര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ജയാനന്‍ വിന്‍സെന്റ് ഛായാഗ്രഹണ രംഗത്തേക്ക് തിരിച്ചുവരുന്നു. ശ്രീനിവാസന്‍, ഇന്നസെന്റ്, നരേന്‍, തമ്പി ആന്റണി, കനിഹ, ഗീത ഇവര്‍ക്കുപുറമേ തമിഴ് താരങ്ങളായ കരുണാസും ശരവണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈരമുത്തു, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. പൂജാ വേളയില്‍ ഇളയരാജ, ശശി അയ്യന്‍ചിറ, നരേന്‍, സന്തോഷ് ഓട്ടപ്പള്ളി തുടങ്ങിയവരോടൊപ്പം മലയാളസിനിമയിലെ പ്രമുഖരും പങ്കെടുത്തു.

English summary
Benyamin's short story "EMSum Penkuttiyum" is on the way to the silver screen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam