»   » പ്രസവ ചിത്രീകരണം: താന്‍ അറിഞ്ഞതേയില്ലെന്ന് ശ്വേത

പ്രസവ ചിത്രീകരണം: താന്‍ അറിഞ്ഞതേയില്ലെന്ന് ശ്വേത

Posted By:
Subscribe to Filmibeat Malayalam

അമ്മയായതിന് ശേഷമുള്ള ജീവിതത്തിലെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്ന് ശ്വേത മേനോന്‍. പുതിയ ജീവിത്തോട് ഇണങ്ങിച്ചേരാന്‍ പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും ഒപ്പമുണ്ട്.

Shwetha Menon

ബ്ലസി സംവിധാനം ചെയ്യുന്ന കളിമണ്ണ് എന്ന ചിത്രത്തില്‍ ശ്വേതയുടെ പ്രസവവും ചിത്രീകരിക്കുമെന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പ്രസവമുറിയില്‍ എന്താണ് നടന്നതെന്ന് താന്‍ അറിഞ്ഞതേയില്ലെന്നാണ് ശ്വേതയ്ക്ക് പറയാനുള്ളത്. ആരൊക്കെയാണ് മുറിയിലുണ്ടായിരുന്നതെന്ന് തനിക്കറിയില്ല. വേദനകൊണ്ട് പുളയുമ്പോള്‍ അഭിനയത്തെ കുറിച്ച് ഓര്‍ക്കുന്നതെങ്ങനെ? എന്നാല്‍ ഭര്‍ത്താവ് കൂടെ വേണമെന്ന് മാത്രം താന്‍ നിര്‍ബന്ധം പിടിച്ചുവെന്നും നടി പറയുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പ്രമേയമാകുന്ന ചിത്രത്തിന് ഇനി രണ്ടു ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയാവാനുണ്ട്.

തനിക്കും കുഞ്ഞിനും ഒപ്പം മുഴുവന്‍ സമയവും ചെലവിടാനായി ഭര്‍ത്താവ് ജോലി പോലും ഉപേക്ഷിച്ചുവെന്ന് ശ്വേത. സബീന എന്നാണ് കുഞ്ഞിന്‌ പേരിട്ടിരിക്കുന്നത്. അത് ഭര്‍ത്താവ് തന്നെ കണ്ടെത്തിയ പേരാണ്. ആദ്യമൊക്കെ കുഞ്ഞിനെ കയ്യിലെടുക്കാന്‍ തന്നെ പേടിയായിരുന്നു. പലപ്പോഴും നെര്‍വസ് ആയിപ്പോയിട്ടുണ്ട്. എന്നാല്‍ പതിയെ എല്ലാം പഠിച്ചു വരികയാണെന്നും നടി പറയുന്നു.

English summary
Actress Shwetha Menon is having a busy schedule in Mumbai. It's not Mollywood that's keeping her on her toes, but her one-and-a-half-month-old baby girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam