»   » കണ്ണോണ്ട് മിണ്ടിയും ചുണ്ടൊണ്ട് ചൊല്ലിയും മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം; കേട്ടു നോക്കൂ

കണ്ണോണ്ട് മിണ്ടിയും ചുണ്ടൊണ്ട് ചൊല്ലിയും മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം; കേട്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. കോഴിക്കോട് മുക്കത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയമാണ് പറയുന്നത്.

കണ്ണോണ്ട് മിണ്ടണ് എന്ന് തുടങ്ങുന്ന പാട്ടില്‍ കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിയ്ക്കുന്നത് എം ജയചന്ദ്രനാണ്. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്.


ennu-ninte-moideen

മെലഡി ട്യൂണും പാട്ടിലെ വരികളും തന്നെയാണ് ആസ്വാദകന്റെ മനം കവരുന്നത്. മനോഹരമായ ബാക്ക്ഗ്രൗണ്ടില്‍ ശ്രേയാ ഘോഷാലിിന്റെയും വിജയ് യേശുദാസിന്റെയും ശബ്ദത്തില്‍ പാര്‍വ്വതിയും പൃഥ്വിരാജും എത്തുമ്പോള്‍ കാതും കണ്ണും അറിയാകെ കൂര്‍പ്പിച്ചുപോകുന്നു.


പാട്ടില്‍ എത്രത്തോളം ശ്രേയയും വിജയ് യും ഇഴുകി ചേരുന്നുവോ അത്രത്തോളം സ്‌ക്രീന്‍ കെമിസ്ട്രി പൃഥ്വിരാജും പാര്‍വ്വതിയും തമ്മിലുണ്ട്. ഇവ രണ്ടും ഒത്തു ചേരുമ്പോഴാണ് പാട്ട് കാണാന്‍ കൂടെ ഭംഗിയുള്ളതാവുന്നത്.


ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന്‍ സെപ്റ്റബര്‍ അവസാനം തിയേറ്ററുകളിലെത്തും. സായി കുമാര്‍, ലെന, ബാല, ടോവിനോ തോമസ്, ഇന്ദ്രന്‍സ്, സുധീഷ്, സുധീര്‍ കരമന, ശിവാജി ഗുരുവായൂര്‍, സുരഭി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.


രമേശ് നാരായണനും ചിത്രത്തിലെ ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. ന്യൂടോണ്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിജോയ് ശക്രാന്ത്, രാഗി തോമസ്, ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.


English summary
The first song of Ennu Ninte Moideen, the Prithviraj-Parvathy starrer movie is out. The movie, which is based on the real life love story of Moideen and Kanchanamala, is written and directed by RS Vimal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam