For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തീവണ്ടിക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ ടൊവിനോ! എന്റെ ഉമ്മാന്റെ പേര് ഷൂട്ടിംഗ് പൂര്‍ത്തിയായി

  |

  തീവണ്ടി ഹിറ്റായ ശേഷം ടൊവിനോ തോമസിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരിക്കുകയാണ്. ടൊവിനോയുടെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനം ആരാധകരില്‍ സന്തോഷമുണ്ടാക്കിയിരുന്നു. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് ടൊവിനോ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

  ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്മാര്‍ തിയ്യേറ്ററുകളിലേക്ക്! ചിത്രം പങ്കുവെച്ച് വിഎ ശ്രീകുമാര്‍ മേനോന്

  ടൊവിനോ നായകനായി എത്തുന്ന പുതിയ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. പ്രഖ്യപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. തീവണ്ടിക്ക് ശേഷമുളള ടൊവിനോയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടൊവിനോയുടെ പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയായിരുന്നത്.

  എന്റെ ഉമ്മാന്റെ പേര്

  എന്റെ ഉമ്മാന്റെ പേര്

  ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രത്തില്‍ ഹമീദ് എന്ന മുസ്ലീം യുവാവായാണ് ടൊവിനോ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തിന് വേണ്ടി ജോസ് സെബാസ്റ്റിയന്‍,ശരത് ആര്‍ നാഥ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ടൊവിനോ തോമസ് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

  ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശി

  ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശി

  ടൊവിനോയ്‌ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ടൊവിനോയുടെ അമ്മ വേഷത്തിലാണ് ഉര്‍വ്വശി എത്തുന്നത്. ഒരു അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.

  പുതുമുഖ നായിക

  പുതുമുഖ നായിക

  ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരാനായിട്ടാണ് ടൊവിനോ എത്തുന്നത്. പുതുമുഖം സായിപ്രിയയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ആന്റോ ജോസഫ്, സിആര്‍ സലീം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീത സംവിധായകരില്‍ ഒരാളായ ഗോപി സുന്ദറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണന്‍ കലാസംവിധാനവും ജോര്‍ഡി പ്ലാനെല്‍ ചായാഗ്രഹണവും ചെയ്യുന്നു.

  ചിത്രീകരണം പൂര്‍ത്തിയായി

  ചിത്രീകരണം പൂര്‍ത്തിയായി

  സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. ചിത്രീകരണം പൂര്‍ത്തിയായതോടെ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. ടൊവിനോ തോമസ് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരുന്നത്. സിനിമ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

  പോസ്റ്റ് കാണൂ

  മറ്റു ചിത്രങ്ങള്‍

  മറ്റു ചിത്രങ്ങള്‍

  എന്റെ ഉമ്മാന്റെ പേരിനു പുറമെ കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും ടൊവിനോ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഒരു കുപ്രസിദ്ധ പയ്യന്‍,മാരി 2, ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു,ലൂക്ക,കല്‍ക്കി,വൈറസ് തുടങ്ങിയവയാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു സിനിമകള്‍

  പ്രിയങ്കയ്ക്കുളള വെഡ്ഡിംഗ് ഗിഫ്റ്റുമായി നിക്ക് ജോഹ്നാസ്! വൈറലായി ചിത്രങ്ങള്‍! കാണൂ

  ധനുഷിന്റെ വടചെന്നൈ ഇതുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ഗ്യാങ്സ്റ്റര്‍ ചിത്രം: അനുരാഗ് കശ്യപ്

  English summary
  ente ummante peru movie shooting completed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X