Just In
- 40 min ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 1 hr ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 1 hr ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 1 hr ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- News
അയോധ്യയിലെ പള്ളിക്ക് പണം കൊടുക്കല്‍ ഹറാം എന്ന് ഉവൈസി; മറുപടിയുമായി ട്രസ്റ്റ്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Sports
IPL 2021: സിഎസ്കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!
- Finance
500 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; തകര്‍ച്ചയോടെ ഓഹരി വിപണിക്ക് തുടക്കം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ പടത്തിലും ഉമ്മയുണ്ട്! പക്ഷേ അത് ലിപ് ലോക്കല്ലെന്ന് ടൊവിനോ, ധൈര്യമായി കുടുംബ പ്രേക്ഷകര്‍ക്ക് വരാം!
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ താന്‍ നല്ലൊരു മനുഷ്യ സ്നേഹിയാണെന്ന് താരം തെളിയിച്ചിരുന്നു. പ്രളയക്കെടുതിയില്‍ കേരളത്തെ രക്ഷിക്കാനായി താരവും മുന്‍നിരയില്‍ അണിനിരന്നിരുന്നു. സിനിമാമോഹമല്ല മറിച്ച് തനിക്ക് ചുറ്റുമുള്ളവര്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെ സമാധാനത്തോടെ വീട്ടില്‍ കഴിയുമെന്നും അതിന് സാധിക്കാതെ വന്നപ്പോളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം താനും ചേര്‍ന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ആരും തന്റെ സിനിമ കാണാനായി എത്തേണ്ടതില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കിയാണ് താരം മുന്നേറുന്നത്.
ഒടിയന് പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!
തമിഴിലും മലയാളത്തിലുമൊക്കെയായി ആകെ തിരക്കിലാണ് താരമിപ്പോള്‍. ക്രിസ്മസിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഇത്തവണത്തെ ക്രിസ്മസിന് തിളക്കം കൂട്ടാനായി ടൊവിനോയുടെ സിനിമയും എത്തുന്നുണ്ട്. ജോസ് സെബാസ്റ്റിയന് ചിത്രമായ എന്റെ ഉമ്മാന്റെ പേരുമായാണ് താരമെത്തുന്നത്. സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും കാലങ്ങള്‍ക്ക് ശേഷമാണ് തന്റെ സിനിമയ്ക്ക് ഇത് ലഭിക്കുന്നതെന്നും വ്യക്തമാക്കി താരം തന്നെയാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഉര്‍വശിയും ടൊവിനോയും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ഈ സിനിമയുടെ പേരിലും ഉമ്മയുണ്ടെന്നും പക്ഷേ അത് ചുംബനം എന്ന അര്‍ത്ഥത്തിലല്ലെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ധൈര്യമായി തിയേറ്ററുകളിലേക്ക് എത്താമെന്നും വ്യക്തമാക്കി താരം രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 21നാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. ഉമ്മയെ അന്വേഷിച്ച് നടക്കുന്ന ടൊവിനോയെ ആയിരുന്നു ടീസറില്‍ കണ്ടത്. സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് റിലീസ് തീയതി വ്യക്തമാക്കി താരമെത്തിയത്. താരത്തിന്റെ പോസ്റ്റ് കാണാം.
View this post on InstagramA post shared by Tovino Thomas (@tovinothomas) on