»   » സെക്‌സ് ട്രാഫിക് കഥയുമായി സിദ്ദിഖ്

സെക്‌സ് ട്രാഫിക് കഥയുമായി സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam
Ente
സെക്‌സ് ട്രാഫിക്കിന്റെ അധോലോകം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാനുള്ള ശ്രമമാണ് സുനിതാ കൃഷ്ണന്റെ 'എന്റെ' എന്ന ചിത്രം. മറാത്തി താരമായ അഞ്ജലി പട്ടേലാണ് ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയുടെ പിതാവായി സിദ്ദിഖ് വേഷമിടുന്നു.

സെക്‌സ് ട്രാഫിക് എന്നും സമൂഹത്തിന്റെ പ്രശ്‌നമാണ്. പക്ഷേ, ഇക്കാലത്തും ഇത്തരത്തില്‍ ചതിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നത് നടുക്കുന്ന കാര്യമാണ്. ഇത്തരം പെണ്‍കുട്ടികളെ കുറ്റവാളികളാക്കാനാണ് എല്ലാവര്‍ക്കും തിടുക്കം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല-സുനിത പറഞ്ഞു.

രാജേഷ് ടച്ച്‌റിവറിനൊപ്പം സുനിത നിര്‍മ്മിക്കുന്ന ഈ ചിത്രം പച്ചയായ ജീവിതാനുഭവങ്ങളില്‍ നിന്നുണ്ടായതാണ്. ഹൈദരാബാദ് ആസ്ഥാനമായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സുനിത പലപ്പോഴും ആക്രമണത്തിന് വിധേയയായിട്ടുണ്ട്. ആയിരകണക്കിന് സ്ത്രീകളാണ് സുനിതയുടെ ഇടപെടല്‍ കൊണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടുള്ളത്.

സെക്‌സ് റാക്കറ്റ് മാഫിയയുടെ കണ്ണിലെ കരടായ സുനിതാ കൃഷ്ണന്‍ ബോധവത്കരണ ലക്ഷ്യത്തോടുകൂടി തന്നെയാണ് ഭര്‍ത്താവായ രാജേഷിനൊപ്പം ഈ സിനിമയ്ക്കുവേണ്ടി ഇറങ്ങിപുറപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ കാണാനിഷ്ടപ്പെടാത്ത ജീവിത ദൃശ്യങ്ങള്‍ എന്ന പരസ്യവാചകത്തോടെയെത്തുന്ന ഈ സിനിമ ഡിസംബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും.

<center><iframe width="560" height="315" src="http://www.youtube.com/embed/SveY84NWBDA" frameborder="0" allowfullscreen></iframe></center>

English summary
"Ente" a film made in Malayalam stars Marathi actor Anjali Patel in lead and actor Siddique as who plays Patel's father, is scheduled to hit theatres later this month.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam