»   » എന്റര്‍ ദ ഡ്രാഗണ്‍ താരം ജിം കെല്ലി അന്തരിച്ചു

എന്റര്‍ ദ ഡ്രാഗണ്‍ താരം ജിം കെല്ലി അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ന്യൂയോര്‍ക്ക്: ബ്രൂസ് ലീ ചിത്രമായ എന്റര്‍ ദ ഡ്രാഗണിലൂടെ പ്രസിദ്ധനായ ജിം കെല്ലി അന്തരിച്ചു. 67 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു മരണം.

ബ്ലാക്ക് ബെല്‍റ്റ് ജോണ്‍സ്, ത്രീ ദ ഹാര്‍ഡ് വേ, ഗോള്‍ഡന്‍ നീഡില്‍സ്, ബ്ലാക്ക് സാമുറായ് തുടങ്ങിയവയാണ് ജിം കെല്ലി അഭിനയിച്ച മറ്റ് സിനിമകള്‍.

Jim Kelly

ലോസ് അഞ്ചലസില്‍ കരാട്ടെ ഗുരു ആയിരിക്കുമ്പോഴാണ് ജിം ആക്ഷന്‍ സിനിമയുടെ ഭാഗമാകുന്നത്. മെലിന്‍ഡ എന്നായിരുന്നു ആദ്യ സിനിമയുടെ പേര്. പിന്നീടാണ് ബ്രൂസ് ലി യുടെ കൂടെ എന്റര്‍ ദ ഡ്രാഗണില്‍ അഭിനയിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കുങ്ഫൂ സിനിമയാണ് എന്റര്‍ ദ ഡ്രാഗണ്‍. ബ്രൂസ് ലീയുടെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയായിരുന്നു ഇത്. പക്ഷേ ബ്രൂസ് ലീയുടെ മരണം ശേഷമാണ് സിനിമ റിലീസ് ചെയ്തത്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ വില്ല്യംസിനെയാണ് ജിം കെല്ലി അവതരിപ്പിച്ചത്.

സിനിമയില്‍ ഉണ്ടായിരുന്ന വര്‍ണ്ണ വിവേചനത്തെയാണ് താന്‍ ഇല്ലാതാക്കിയതെന്ന് മുമ്പൊരിക്കല്‍ ലോസ് എഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ജിം പറഞ്ഞിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സുമായി സിനിമയിലെത്തിയ ആദ്യ കറുത്ത വര്‍ഗ്ഗക്കാരന്‍ താനാണെന്നും കിം പറഞ്ഞിരുന്നു.

കരാട്ടേ അഭ്യാസിയായിരുന്ന ജിം. പക്ഷേ എണ്‍പതുകളില്‍ ഒരു ടെന്നീസ് പരിശീലകനായി മാറി രാധകരെ ഞെട്ടിച്ചു. പക്ഷേ താന്‍ സിനിമയില്‍ നിന്ന് വിട്ടുപോവുകയായിരുന്നില്ലെന്ന് ജിം പിന്നീട് പറഞ്ഞിരുന്നു. അസവരങ്ങള്‍ കിട്ടിയിരുന്നെങ്കിലും ഇഷ്ടപ്പെട്ട വേഷങ്ങളുടെ അഭാവമായിരുന്നു പ്രശ്‌നം. 2004 ല്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസിനൊപ്പം നൈക്കിന്റെ പരസ്യത്തിലും ജിം കെല്ലി പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
US actor and karate expert Jim Kelly, who starred with Bruce Lee in Enter the Dragon, has died at the age of 67.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam