»   » വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായെത്തി നായികയായവര്‍ മലയാള സിനിമയില്‍ ഒത്തിരിയാണ്. ആ നിരയിലേക്ക് ഉയരുകയാണ് ഇനി മലയാളികളുടെ പ്രിയപ്പെട്ട എസ്തര്‍ അനിലും. പികെ ബാബുരാജ് സംവിധാനം ചെയ്യുന്ന ജെമിനി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് എസ്തര്‍ അഭിനയിക്കുന്നത്

ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ ശ്രദ്ധേയനായ സിജോയ് വര്‍ഗീസാണ് ചിത്രത്തില്‍ എസ്തറിന്റെ അച്ഛനായി എത്തുന്നു. ബംഗാളി നടിയായ തനുശ്രീയാണ് എസ്തറിന്റെ അമ്മയായി അഭിനയിക്കുന്നത്. നോക്കാം

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

ഇതാണ് എസ്തര്‍ അനില്‍ നായികയായെത്തുന്ന ജെമിനി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

2001 ആഗ്‌സ്ത് 27ന് അനില്‍ എബ്രഹാമിന്റെയും മഞ്ജു അനിലിന്റെയും മൂത്തമകളായി ജനിച്ചു. വയനാട് ജില്ലയിലെ ഒരു ക്രസ്ത്യന്‍ കുടുംബത്തിലാണ് എസ്തര്‍ അനിലിന്റെ ജനനം

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

എട്ടാം വയസ്സിലാണ് എസ്തര്‍ അഭിനയിത്തിലേക്ക് എത്തിയത്. 2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജയസൂര്യ, സിദ്ദിഖ്, മൈഥിലി, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യം ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

ഒരു ടിവി റിയാലിറ്റി ഷോയ്ക്ക് എസ്തറിന്റെ അമ്മ മഞ്ജുവിന്റെ പാചക കല ക്യാമറയില്‍ പകര്‍ത്താനെത്തിയ ബിജു പഴവിലയാണ് എസ്തറിനെ ബിഗ് സ്‌ക്രീന് മുന്നിലെത്തിച്ചത്. അമ്മയ്‌ക്കൊപ്പം നിന്നിരുന്ന കുഞ്ഞു എസ്തറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ബിജു എസ്തറിന് സിനിമയിലേക്കുള്ള വഴി കാണിച്ചു.

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരുനാള്‍ വരും എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെയം സമീറ റെഡ്ഡിയുടെയും മകളായാണ് എസ്തര്‍ വേഷമിട്ടത്. ശ്രീനിവാസന്‍, ദേവയാനി, നസ്‌റിയ നസീം തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

എസ്തറിന്റെ മൂന്നാമത്തെ ചിത്രമാണ് സകുടുംബം ശ്യാമള. ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തര്‍ സ്‌ക്രീനിലെത്തിയത്. കണ്ണും നീട്ടി വരുമോ എന്ന് തുടങ്ങുന്ന ഗാനരംഗം പ്രേക്ഷകര്‍ നെഞ്ചേറ്റി

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

സുരാജ് വെഞ്ഞാറമൂടിന്റെ മകളായി പ്രാധാന്യമുള്ള ഒരു വേഷമാണ് മെട്രോയില്‍ കൈകാര്യം ചെയ്തത്. തമിഴ് നടന്‍ ശരത്ത് കുമാര്‍, നിവിന്‍ പോളി, ഭാവന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത കോക്ടെയിലിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടി. സംവൃത സുനിലിന്റെയും അനൂപ് മേനോന്റെയും മകളായിട്ടാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. ജയസൂര്യ, ഫഹദ് ഫാസില്‍, മമൂക്കോയ, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

വയലിന്‍, ജമീല, ഡോക്ടര്‍ ലവ്, മല്ലുശ്ശേരി മാധവന്‍ കുട്ടി, ഒരു യാത്രയില്‍, ഞാനും എന്റെ ഫാമിലിയും, മല്ലു സിംഗ്, ആഗസ്റ്റ് ക്ലബ്ബ്, ഒമേഗ എക്‌സ്, എന്നീ ചിത്രങ്ങളും എസ്തര്‍ 2000 ആണ്ട് അവസാനിക്കുമ്പോഴേക്കും ചെയ്തു തീര്‍ത്തു.

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും നൈല ഉഷയുടെയും മകളായി വേഷമിട്ടുകൊണ്ടാണ് എസ്തര്‍ എത്തിയത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു കുഞ്ഞനന്തന്റെ കട

വയസ്സ് 14 ആയതേയുള്ളൂ, എസ്തര്‍ അനിലും നായികയാകുന്നു!!

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തര്‍ അന്യഭാഷയിലേക്കും പോയി. മലയാളത്തില്‍ മോഹന്‍ലാലിന്റെയും തമിഴില്‍ കമല്‍ ഹസന്റെയും തെലുങ്കില്‍ വെങ്കിടേഷിന്റെയും മകളായി

English summary
Esthar Anil as heroin in Jemini

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam